പി.കെ കൃഷ്ണദാസും ബോർഡ് അംഗങ്ങളും കോട്ടയം റയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

  • Posted on March 17, 2023
  • News
  • By Fazna
  • 132 Views

കോട്ടയം: റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ  പി കെ കൃഷ്ണദാസും, .ബോർഡ് അംഗങ്ങളും സീനിയർ റെയിൽവേ ഉദ്യോഗസ്ഥരും കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം വിലയിരുത്തി. ഭിന്നശേഷിക്കാർക്ക് സൗകര്യ പ്രദമായ രീതിയിൽ കൂടുതൽ മാറ്റങ്ങൾ സ്റ്റേഷനിൽ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പൂർത്തീകരിക്കുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like