സാഹസികതയുടെ പര്യാമത്തിൽ അവർ അഞ്ച് പേരും മരണത്തെ മുത്തമിട്ടു

  • Posted on June 23, 2023
  • News
  • By Fazna
  • 121 Views

ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു, ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ചെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന് കാണാതായ മുങ്ങിക്കപ്പലിലെ അഞ്ച് യാത്രക്കാരും മരിച്ചു.ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് ടൈറ്റാനിൽ ഉണ്ടായിരുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ്  ക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ.

ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം. ഇന്ന് വൈകീട്ട് 4.30 വരെ ഉപയോഗിക്കാൻ കഴിയുന്നത്ര ഓക്സിജൻ മാത്രമായിരുന്നു മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നത്.

അമേരിക്ക കാനഡ ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നാവികസംഘം നാല് ദിവസം തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് ടൈറ്റാൻ എന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ 18ന് പൈലറ്റ് അടക്കം 5 യാത്രക്കാരുമായി ടൈറ്റാനിക്കിനെ കാണാൻ പുറപ്പെട്ട ടൈറ്റാനെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

യാത്ര ആരംഭിച്ച് ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ ടൈറ്റാനും മാതൃബോട്ടുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കടലിനടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുന്ന റോബോട്ടും വിദൂര നിയന്ത്രിത വാഹനങ്ങളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾക്ക് അര കിലോമീറ്റർ അകലെയാണ് ടൈറ്റാൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.

ടൈറ്റാനിൽ യാത്രാ പരിപാടി സംഘടിപ്പിച്ച ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷൻസിൻ്റെ സിഇഒ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് നാവിക വിദഗ്ധൻ പോൾ ഹെൻ്റി നാർജൂലെ, പാക് വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലേമാൻ ദാവൂദ് എന്നിവർ മരിച്ചിട്ടുണ്ടാകാം എന്നാണ് വിവരം.

യാത്ര ആരംഭിച്ച് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കടുത്തേക്ക് എത്തുന്നതിനുമുമ്പ് തന്നെ ടൈറ്റാൻ പൂർണമായും തകർന്നിരിക്കാം എന്നാണ് വിദഗ്ധ വിലയിരുത്തൽ. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ പുറംപാളിയും ലാൻഡിങ് ഫ്രെയിമുമെല്ലാം അത്തരമൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 96 മണിക്കൂർ ഓക്സിജൻ ലഭ്യമാക്കാൻ കഴിയുന്ന, 22 അടി നീളമുള്ള ടൈറ്റാനെ കണ്ടെത്താൻ കപ്പലുകളും വിമാനങ്ങളും നോർത്ത് അറ്റ്ലാൻ്റിക്കിലെ വലിയൊരു ഭാഗം അരിച്ച് പെറുക്കിയിട്ടും കടലിൽ നിന്ന് പുറത്ത് വരുന്ന ശബ്ദതരംഗങ്ങൾക്ക് പിന്നാലെ അന്വേഷണം നടത്തിയിട്ടും നിരാശയായിരുന്നു ഫലം. ഒടുവിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലാണ് ദുരന്തം പുറത്ത് കൊണ്ടുവന്നത്. ടൈറ്റാൻ അടക്കമുള്ള സബ്മേഴ്‌സിബിളുകളുടെ സുരക്ഷാ മാനദണ്ഡം സംബന്ധിച്ച് വരുംദിവസങ്ങളിൽ സംവാദങ്ങൾക്കും സാധ്യതകളെറെയാണ്.

Author
Citizen Journalist

Fazna

No description...

You May Also Like