പൂ ചോദിച്ചു ദൈവം പൂന്തോട്ടം തന്നെ നൽകി - കടിഞ്ഞൂൽ പ്രസവത്തിൽ നാലു കുട്ടികൾ..!!
- Posted on January 29, 2021
- News
- By Deepa Shaji Pulpally
- 387 Views
കടിഞ്ഞൂൽ പ്രസവത്തിൽ നാല് കണ്മണികൾ.

കടിഞ്ഞൂൽ പ്രസവത്തിൽ നാല് കണ്മണികൾ. പെരിന്തൽമണ്ണ Mr & Mis സുധീഷ് അപ്പുക്കുട്ടൻ ദമ്പതികൾക്കാണ് ഈ സൗഭാഗ്യം കൈവന്നത്.
ആൺകുട്ടികളാണ് 4 കണ്മണികളും.1100 - ഗ്രാം മുതൽ1600 - ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെ , പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് ആയ ഡോക്ടർ അബ്ദുൽ വഹാബ് ആണ് സിസേറിയനിലൂടെ പുറത്തെടുത്തത്.
നിയോബ്ലസ് എന്ന നവജാത ശിശു രോഗ വിഭാഗത്തിൽ കുട്ടികളെ അഡ്മിറ്റ് ചെയ്തു. ചീഫ് കൺസൾട്ടന്റ് നിയോനാറ്റോളജിസ്റ്റ് ആയ ഡോക്ടർ. ജയചന്ദ്രൻ്റെയും സഹപ്രവർത്തകരുടെയും പരിചരണത്തിലാണ് കുട്ടികൾ.
അപൂർവ കൊത്തു പണികളോടു കൂടിയ ശില്പ ക്ഷേത്രം - ചെന്ന കേശവ ക്ഷേത്രം...ബേലൂർ കർണാടക.