അണ്ടർ ട്വന്റി ഫുഡ്ബോളിൽ കിരീടം ചൂടി വയനാട്.

മരവയൽ ∙ (വയനാട് ) 


മികച്ച മുന്നേറ്റത്തോടെ വയനാടിന്റെ തണുപ്പിനെ

 പ്രതിരോധിച്ച് മുന്നേറിയ വയനാടൻ

 ഫുഡ്ബോൾ ടീം കിരീടം കരസ്ഥമാക്കി.


അണ്ടർ 20 സംസ്ഥാന ഫുട്‌ബോൾ

 ചാംപ്യൻഷിപ്പിൽ എതിരില്ലാത്ത 5 ഗോളുകൾക്ക്

 കോഴിക്കോടിനെ തകർത്ത്

 വയനാട്ഫൈനലിൽ കടന്നുകളിയുടെ

 തുടക്കം മുതൽ ആക്രമിച്ച് കളിച്ച വയനാടിനെ

 പ്രതിരോധിക്കാൻ കോഴിക്കോട് പാടുപ്പെട്ടു.

 13–ാം മിനിറ്റിൽ വയനാട് മുന്നിലെത്തി.

 വലതുവിങ്ങിലൂടെ മുന്നേറിയ വയനാടിന്റെ

 മുഹമ്മദ് അദ്‌നാൻ കോഴിക്കോടിന്റെപ്രതിരോധ

 നിരയെ കാഴ്ചക്കാരാക്കി ആദ്യ ഗോൾ നേടി.

 ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്നു

 കോഴിക്കോട് മുക്തരാകും മുൻപേവയനാട് 

2–ാം ഗോൾ കണ്ടെത്തി. 17–ാം മിനിറ്റിൽ

 ലഭിച്ച ഫ്രീകിക്ക് ഗോകുൽരാജ് ഗോളാക്കി മാറ്റി.

 നിരന്തരആക്രമണങ്ങൾക്കൊടുവിൽ 35–ാം

 മിനിറ്റിൽ വയനാട് 3–ാം ഗോൾ നേടി.

 വലതുവിങ്ങിൽ നിന്നെത്തിയ

 ഷോട്ട്പിടിച്ചെടുക്കാനുള്ള ഗോൾകീപ്പറുടെ ശ്രമം

 പരാജയപ്പെട്ടു.

വഴുതിവീണ പന്ത് കോഴിക്കോടിന്റെ

 പ്രതിരോധനിര താരം അടിച്ചകറ്റാൻ

 ശ്രമിക്കുന്നതിനിടെ അമൽ സിനാജ്

 ഗോളാക്കിമാറ്റുകയായിരുന്നുആദ്യ പകുതിക്ക്

 പിരിയുമ്പോഴേക്കും കളി വയനാട്

 വരുതിയിലാക്കിയിരുന്നു. 2–ാം പകുതിയുടെ

 ഭൂരിഭാഗംസമയങ്ങളിലും കോഴിക്കോടിന്

 നിൽക്കാനേ സാധിച്ചുള്ളൂവയനാടിന്റെ

 മുന്നേറ്റനിര കോഴിക്കോടിന്റെ ഗോൾമുഖത്തു

 നിരന്തരം ഇരമ്പിയെത്തിഒടുവിൽ67–ാം

 മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നു ലഭിച്ച

 ക്രോസിന് തലവച്ച് മുഹമ്മദ് അദ്നാൻ

 വയനാടിന്റെ ലീഡ് 4 ആക്കിമാറ്റി.86–ാം

 മിനിറ്റിൽ ഗോകുൽരാജ് തന്റെ രണ്ടാം ഗോൾ

 കണ്ടെത്തി വയനാടിന്റെ ലീഡ് 5 ആക്കി

 ഉയർത്തിഇന്ന് രാത്രി 7ന്നടക്കുന്ന

 കാസർകോട്മലപ്പുറം സെമിഫൈനൽ മത്സര

 വിജയികളുമായി 19ന് ഫൈനലിൽ വയനാട്

 ഏറ്റുമുട്ടും.



Author
Citizen Journalist

Goutham prakash

No description...

You May Also Like