വോട്ട് പഠിപ്പിക്കാൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ  രൂപസാദൃശ്യമുള്ള റോബോട്ടിൽ,  വോട്ടർകുള്ള എല്ലാ നിർദ്ദേശങ്ങളും വോട്ട് ചെയ്യേണ്ട  രീതിയും, സ്വീപ്പ് വയനാടിനെ കുറിച്ചുള്ള വിവരങ്ങളും,  ആനിമേഷൻ രൂപത്തിൽ നിർമ്മിച്ചിട്ടുണ്ട്.

വയനാട് ജില്ലയിൽ സ്വീപ്പ് ഇലക്ഷൻ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്   ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ  രൂപസാദൃശ്യമുള്ള റോബോട്ടെത്തി .  തലപ്പുഴ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ : അനസ് എം.എം (എൻ.എസ്. എ സ്  പ്രോഗ്രാം ഓഫീസർ )ന്റെ നേതൃത്വത്തിൽ സേവ്യർ സി.ജെ, വിപിൻരാജ്, മഹേഷ് ബാബു എന്നിവർ അടങ്ങുന്ന ടീം നിർമ്മിച്ച  റോബോർട്ട് ആണ് " വോട്ട് കുഞ്ഞപ്പൻ വേർഷൻ 15.0 ". വയനാട് ജില്ലാ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോക്ടർ ആദില അബ്ദുള്ള, IASതാര എന്നിവരാണ് വോട്ട് കുഞ്ഞപ്പനെ  സ്വീകരിച്ചത് .

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ  രൂപസാദൃശ്യമുള്ള റോബോട്ടിൽ,  വോട്ടർകുള്ള എല്ലാ നിർദ്ദേശങ്ങളും വോട്ട് ചെയ്യേണ്ട  രീതിയും, സ്വീപ്പ് വയനാടിനെ കുറിച്ചുള്ള വിവരങ്ങളും,  ആനിമേഷൻ രൂപത്തിൽ നിർമ്മിച്ചിട്ടുണ്ട്.  ഇതിൽ നൽകിയിരിക്കുന്ന ചാറ്റ് ബോർഡ് സംവിധാനം തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള  സംശയങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്ന രീതിയിൽ ഉള്ളതാണ്. കൂടാതെ സ്വീപ്പ് വെബ്സൈറ്റ് ഓപ്പൺ ചെയ്യാനുള്ള QR കോഡും  വോട്ട് കുഞ്ഞപ്പനിൽ  ഉണ്ട്. വയനാട്ടിലെ സാധാരണ വോട്ടർമാർക്ക് വളരെ സഹായകമാകും വിധം ആണ് വോട്ട് കുഞ്ഞപ്പനെ  നിർമ്മിച്ചത്.

ഇലക്ഷൻ ഓഫർ : പാചകവാതകത്തിന് 10 രൂപ കുറച്ചു !



Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like