ദീപക്കിന്റെ ആത്മഹത്യ: പ്രതിയായ യുവതി ഒളിവിൽ?, മൊബൈൽ സ്വിച്ച് ഓഫ്; കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി പൊലീസ്.
- Posted on January 20, 2026
- News
- By Goutham prakash
- 60 Views
കോഴിക്കോട്.
ബസിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിൽ, പ്രതിയായ വടകര സ്വദേശി ഷിംജിത ഒളിവിലെന്ന് സൂചന. ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
അന്വേഷണ സംഘം സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഷിംജിതയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. അറസ്റ്റ് നീക്കത്തിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്. ഗോവിന്ദപുരം സ്വദേശിയായ ദീപക്കിൻ്റെ മരണത്തിലേക്ക് നയിച്ചത് യുവതിയുടെ ക്രൂരതയാണെന്നും യുവതിയുടേത് കരുതിക്കൂട്ടിയുള്ള പ്രവർത്തിയെന്നും ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിരുന്നു
ഈ പാരതിയിന്മേലാണ് പൊലീസ് നടപടി എടുത്തത്. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കുകയായിരുന്നു.
