കോഴിമുട്ടയ്ക്ക് അടയിരുന്ന് മണി താറാവ്; കൗതുകമായി താറാവമ്മയും കുഞ്ഞുങ്ങളും
- Posted on September 01, 2020
- Timepass
- By enmalayalam
- 939 Views

കോഴിമുട്ടയ്ക്ക് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച മണി താറാവ്. ആലപ്പുഴയിലെ പൊതുപ്രവർത്തകനായ ഇലിപ്പക്കുളം ചൂനാട് മഠത്തിൽ ഷൂക്കൂറിന്റെ വീട്ടിലാണ് സംഭവം. പൊതുവേ കോഴിക്കാണ് താറാവിന്റെ മുട്ട അടവച്ച് കുട്ടികളെ വിരിയിക്കാറ് പതിവ്.നിരവധി പേർ താറാവിനെയും മക്കളെയും കാണാനെത്തുന്നുണ്ട്. പത്ത് മുട്ടകളാണ് താറാവിന് അട വച്ചത്. മുട്ടയിടാൻ ഇടം അന്വേഷിച്ചിരുന്ന മണിത്താറാവ് പിന്നീട് അടയിരിക്കാനും തുടങ്ങി.
മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ തല പൊക്കിയത് 34 ദിവസങ്ങൾ കഴിഞ്ഞാണ്. സാധാരണ കോഴിമുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍ 21 ദിവസം മതി.