സന്നദ്ധ സേവരാകാം ആപ്പിലൂടെ

കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ "സന്നദ്ധസേന" ആപ്ലിക്കേഷന്‍ സജ്ജമായി. മുഖ്യമന്ത്രി  പിണറായി വിജയന്‍ സന്നദ്ധസേന (sannadhasena) മൊബൈല്‍ ആപ്പ് പുറത്തിറക്കി.

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉതകുന്നതാണ് ഈ മൊബൈല്‍ ആപ്പ്. ഇതുവഴി കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാനും സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അതിലൂടെ സോഷ്യല്‍ ക്രെഡിറ്റ് പോയിന്റുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. രാജ്യത്താദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണ്. മൊബൈല്‍ ആപ്പ് വരുന്നതോടെ വോളന്റീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ക്രെഡിറ്റ് സംവീധാനത്തിലൂടെ അംഗീകാരം നല്‍കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. സന്നദ്ധസേന മൊബൈല്‍ ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്ത് സര്‍ക്കാരിന്റെ ഈ ഉദ്യമത്തില്‍ പങ്കാളികളാവുക. ഇതോടൊപ്പമുള്ള പോസ്റ്ററിലെ ക്യൂ.ആര്‍. കോഡ് സ്കാന്‍ ചെയ്തോ, മൊബൈല്‍ ആപ്പ് ലിങ്ക് (കമന്റില്‍ ചേര്‍ത്തിരിക്കുന്നു) ഉപയോഗിച്ചോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


 #KeralaFirst

#sannadhasena #volunteer 

#blooddonor #disastermanagement #disaster #palliative #social






Author

Varsha Giri

No description...

You May Also Like