നടി സുബി സുരേഷിനിന്ന് ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

  • Posted on February 23, 2023
  • News
  • By Fazna
  • 134 Views

കൊച്ചി: ഇന്നലെ രാവിലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച സിനിമാ, സീരിയൽ നടി സുബിയുടെ (47) സംസ്ക്കാരം ഇന്ന് നടക്കും. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ജനുവരി 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാനിരിക്കെയാണ് സുബിയുടെ വേർപാട് സംഭവിച്ചത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണി മുതൽ 3 വരെ വരാപ്പുഴ പുത്തൻപള്ളി ഹാളിൽ പൊതുദർശനമുണ്ടായിരിക്കും. വൈകുന്നേരം മൂന്നു മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ കാലത്തു തന്നെ നർത്തകിയായി പ്രശസ്തയായി. കലോത്സവങ്ങളിൽ സജീവമായിരുന്നു. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി, സ്ത്രീകൾ കൂടുതലായി കടന്നു വരാതിരുന്ന കാലത്താണ് മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചു തുടങ്ങിയത്. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2006ൽ രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണ്ണത്തത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ: എബി സുരേഷ്. എറണാകുളം ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിൽ പഠിക്കവെ ജില്ലയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ്കൺട്രി മത്സരത്തിൽ വെങ്കല മെഡലും മികച്ച എൻസിസി കേഡറ്റിനുള്ള ട്രോഫിയും സുബി നേടിയിട്ടുണ്ട്.


     പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like