കളരിപ്പയറ്റിനെ അറിയാന്‍ വിദേശ വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സർവകലാശാലയിൽ

തേഞ്ഞിപ്പലം (മലപ്പുറം) : കേരളത്തിലെ നാടോടി വിജ്ഞാനീയത്തെയും കളരിപ്പയറ്റിനെയും അറിയാന്‍ വിദേശ വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സര്‍വകലാശാലയില്‍. അബുദാബിയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നുള്ള സംഘമാണ് ബിരുദ പഠനത്തിന്റെ ഭാഗമായി ഇവിടെ എത്തിയത്. ഫോക്‌ലോര്‍ പഠനവകുപ്പ് സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ക്കായി വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ ക്ലാസെടത്തു. കളരിപ്പയറ്റിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചറിഞ്ഞ ഇവര്‍ കുഴിക്കളരിയിലെ പ്രകടനവും കണ്ടാണ് മടങ്ങിയത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപകരായ സാമുവല്‍ ആന്‍ഡേഴ്‌സണ്‍, നീലിമ ജയചന്ദ്രന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Goutham prakash

No description...

You May Also Like