സിസ്റ്റർ : അഭയ നിങ്ങൾ തന്നയാണ് കറ തീർന്ന ക്രിസ്തുവിന്റെ യഥാർത്ഥ മണവാട്ടി.
- Posted on December 23, 2020
- News
- By Deepa Shaji Pulpally
- 630 Views
കേരളം ചർച്ച ചെയത പ്രമാദമായ സിസ്റ്റർ :അഭയ കേസ് 28-വർഷത്തിനു ശേഷം നീതിയായ് സൂര്യനായ് ഉദയം ചെയ്തു.

1992 മാർച്ച് 27 ന് കോട്ടയം ബി. സി. എം കോളേജ് പ്രീഡിഗ്രി വിദ്യാർത്ഥി ആയ സിസ്റ്റർ. അഭയ പുലർച്ചെ പഠിക്കാനായി എഴുന്നേറ്റു, വെള്ളം കുടിക്കാണാനാണ് ഹോസ്റ്റലിൽ അടുക്കളയിൽ പോയത്.
ഇവിടെ വച്ച് സിസ്റ്റർ. അഭയ കോടാലി കൊണ്ട് തലക്ക് അടിയേറ്റ് മരിച്ചു എന്നാണ് കേസ് അന്വേഷണത്തിൽ കണ്ടെത്തിയത്.3-തവണ തലക്ക് അടിയേറ്റ സിസ്റ്റർ അഭയയെ കോൺവെൻറ് കിണറ്റിൽ തള്ളുകയായിരുന്നു കൊലപാതകം നടത്തിയവർ.കോൺവെന്റിലെ ആൾക്കാർ തിരച്ചിൽ നടത്തിയപ്പോൾ അടുക്കളയിൽ റഫ്രിജറേറ്ററിനടുത്തു നിന്ന് ഒരു ചെരുപ്പ് അഭയയുടെ കണ്ടു കിട്ടി.സിസ്റ്റർ. അഭയാ കേസ് ആദ്യം മുതൽ പുറത്ത് കൊണ്ടുവരാൻ മുൻപന്തിയിൽ നിന്നത് സാമൂഹിക പ്രവർത്തകൻ ആയ ജോമോൻ പുത്തൻ പുരക്കൽ ആണ്.
ഇതിന് ഒരു സാക്ഷിയായി ദൈവം അടക്കാ രാജുവിനെ അവശേഷിപ്പിച്ചിരുന്നു.മൂന്നു സെന്റ് കോളനിയിൽ താമസിക്കുന്ന ഇദ്ദേഹം മുന്നിലേക്ക് വച്ച് നീട്ടിയ കോടികൾ കണ്ട് കണ്ണ് മഞ്ഞളിക്കാതെ സത്യം വെളിയിൽ കൊണ്ടു വന്നതാണ് ഇന്ന് നിർണായക വഴിത്തിരിവായത്.
സിസ്റ്റർ. അഭയ കൊല്ല പെട്ട ദിവസം മഠത്തിൽ മോക്ഷണത്തിന് കയറിയ അടക്കാ രാജു Fr. തോമസ് കോട്ടൂരിനെയും, Fr. ജോസ് പിതൃക്കലിനെയും മഠത്തിൽ കണ്ടു എന്ന് മൊഴി നൽകി.ഇത് കേസ് ന്റെ യഥാർത്ഥ വഴിത്തിരിവിന് സഹായിച്ചു.ആ മഠത്തിലെ സിസ്റ്റർ. സ്റ്റെഫി എല്ലാത്തിനും കൂട്ട് നിന്നതിനാൽ പ്രതിയായി.
സി. ബി. ഐ പ്രത്യേക കോടതി ആണ് പ്രതികൾ ഫാദർ. തോമസ് എം.കോട്ടൂർ, സിസ്റ്റർ. സ്റ്റെ ഫി, ഫാദർ. ജോസ് പിതൃക്ക എന്നിവർ കുറ്റക്കാർ ആണ് എന്ന് കണ്ടെത്തിയത്.49-സാക്ഷികളെ വിസ്തരിച്ചു. കേസ് പൂർണതയിൽ എത്തിച്ചു.