കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസ്സുകാരൻ മരിച്ചു.
- Posted on March 18, 2023
- News
- By Goutham prakash
- 431 Views
കൽപ്പറ്റ: കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസ്സുകാരൻ മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. ഇവരുടെ മുന്നാമത്തെ കുട്ടിയാണിത്. മേപ്പാടി - വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ ഉമ്മ സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം. വന്യമൃഗ ആക്രമണ ദുരന്തമായി ഈ അപകടം കണക്കാക്കുമെന്ന് വനം വകംപ്പ് അധികൃതർ പറഞ്ഞു.
സ്വന്തം ലേഖകൻ.
