ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് ബത്തേരിയിൽ സ്വീകരണം നൽകി

  • Posted on January 19, 2023
  • News
  • By Fazna
  • 79 Views

ബത്തേരി: ലഹരിയുടെ അടിമത്വത്തിലകപ്പെട്ട് കഴിയുന്ന യുവതലമുറയ്ക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം സംസ്ഥാന സമിതി, കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് (Anti Drug Drive -ADD) കെസിവൈഎം മാനന്തവാടി - ബത്തേരി രൂപതകൾ സംയുക്തമായി ബത്തേരിയിൽ സ്വീകരണം നൽകി. ബത്തേരി രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റും യാത്രാ ക്യാപ്റ്റനുമായ ഷിജോ ഇടയാടിയിൽ വിഷയാവതരണം നടത്തി. സംസ്ഥാന ഡയറക്ടർ റവ.ഫാ.സ്റ്റീഫൻ ചാലക്കര ആമുഖ പ്രഭാഷണം നടത്തി. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോലിക്കൽ ആശംസകൾ നേർന്നു. കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടറും സംസ്ഥാന സിൻഡിക്കേറ്റ് അംഗവുമായ റവ.ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ബത്തേരി രൂപത ഡയറക്ടർ റവ.ഫാ.ഫിലിപ്പ് മുടമ്പള്ളിക്കുഴിയിൽ, സംസ്ഥാന സെക്രട്ടറി ലിനറ്റ് വർഗീസ്, മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് ജോർജ് കൊച്ചുമലയിൽ എന്നിവർ സംസാരിച്ചു. ബത്തേരി മുനിസിപ്പാലിറ്റി, പോലീസ് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സഹകരണത്തോടെയാണ്  യാത്രക്ക് സ്വീകരണം നൽകിയത്. കെ.സി.വൈ.എം മാനന്തവാടി - ബത്തേരി രൂപതകളിലെ ആനിമേറ്റർമാരായ സി. സാലി ആൻസ് സി.എം.സി, സി. സാലീന ഡി.എം, മറ്റു വൈദികർ, സന്യസ്ഥർ, സംസ്ഥാന - രൂപതാ ഭാരവാഹികൾ, സിൻഡിക്കേറ്റ് അംഗങ്ങൾ, മേഖല ഭാരവാഹികൾ, തുടങ്ങിയവർ നേതൃത്വം നൽകുകയും നിരവധി യുവജനങ്ങൾ യാത്രയുടെ ഭാഗമാവുകയും ചെയ്തു. ജനുവരി 15 ന് തിരുവനന്തുരത്തുനിന്ന് ആരംഭിച്ച യാത്ര 19 ന് അവസാനിക്കും.



Author
Citizen Journalist

Fazna

No description...

You May Also Like