ബത്തേരി : ഷീബാ പത്മനാഭന്റെ ഒരു കാട്ടു പൂവിന്റെ കഥ രണ്ടാം പതിപ്പ് പുസ്തകം പ്രകാശനം ചെയ്തു

ബത്തേരി, പഴൂർ സ്വദേശി ഷീബാ പത്മനാഭൻ രണ്ട് വാല്യങ്ങളിലായി എഴുതി ഒരു കാട്ടു പൂവിന്റെ കഥ എന്ന രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. ഷീബ പത്മനാഭൻ തന്റെ ജീവിത കഥയാണ് കാട്ടുപൂവിന്റെ കഥ എന്ന പുസ്തകത്തിലൂടെ വിവരിച്ചിരിക്കുന്നത്. ഏറെ ഹൃദയസ്പർശിയായ ഒന്നാം ഭാഗം അനേക വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കിയിരുന്നു. ഷീബ പത്മൻ എഴുതിയ കവിത മുസിഷ്യൻ ജോർജ് കോരയുടെ സംഗീത സംവിധാനത്തിൽയിലൂടെ ഷീബ പാടി പുറത്തിറക്കിയിരുന്നത് ശ്രദ്ധാകരമായിരുന്നു. രണ്ടാം പതിപ്പിന്റെ പുസ്തക പ്രകാശനം പഴൂരിൽ വെച്ച് കവിയും എഴുത്തുകാരനുമായ സജി വയനാടിനും, സംഗീതസംവിധായകൻ ജോർജ് കോരക്കും നൽകി കൊണ്ട്, ഡയറ്റ് മുൻ പ്രിൻസിപ്പലും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ഡോ ലക്ഷ്മണനാണ് പുസ്തക പ്രകാശനം നടത്തിയത്. സാംസ്കാരിക പ്രവർത്തകരായ കെ. പി വിശ്വംഭരൻ, അനീഷ് സ് നൂവിയ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.