ലിന്റോ ജോസഫ് എം.എൽ.എയ്ക്ക് പ്രണയസാഫല്യം
- Posted on November 08, 2021
- News
- By Deepa Shaji Pulpally
- 280 Views
കോളേജ് കാലം മുതലുള്ള പരിചയവും, പ്രണയവും ഒടുവിൽ വിവാഹത്തിൽ എത്തി

തിരുവമ്പാടിയുടെ അമരക്കാരനായ ലിന്റോ ജോസഫ് എം.എൽ.എ വിവാഹിതനായി. വേലിക്കെട്ടുകൾ ഇല്ലാതെ പ്രണയത്തെ ചേർത്തുപിടിച്ച് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫും, മുക്കം സ്വദേശി അനുഷയുമാണ് പ്രണയസാഫല്യത്തിന് നിറക്കൂട്ടുകൾ പകർന്നത്. കോളേജ് കാലം മുതലുള്ള പരിചയവും, പ്രണയവും ഒടുവിൽ വിവാഹത്തിൽ എത്തിയപ്പോൾ തിരുവമ്പാടിയുടെ 'പ്രളയ' നായകൻ ഒരിക്കൽകൂടി സമൂഹത്തിന് മാതൃകയായി.
കാലിന് പരിക്കേറ്റ് ഇരിക്കുന്നതിനാൽ ഊന്നുവടിയിൽ കതിർമണ്ഡപത്തിലെത്തി രക്തഹാരം ചാർത്തി ലിന്റോ ജോസഫ് അനുഷയെ മുന്നോട്ടുള്ള വഴികളിൽ കൂടെ കൂടിയപ്പോൾ, പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് എതിരേറ്റത്. കോവിഡ മാനദണ്ഡങ്ങളനുസരിച്ച് കുറഞ്ഞ ആളുകളെ ക്ഷണിച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.