പ്രീത. ജെ. പ്രിയദർശിനിയുടെ,, രാജഹംസം,, സംഗീത ആൽബം ശ്രദ്ധേയമാകുന്നു

ഓണക്കാലം

ചാരുതയാർന്ന പൂ വിരിയും പോലെ സംഗീതവും വിരിയും.


സംഗീത ആൽബങ്ങൾ ആദ്യമല്ല,

വയനാട് ജില്ലയിൽ ഒരുകാലത്ത് സ്കൂൾ കലോത്സവങ്ങൾക്കു കുട്ടികൾ പാടിയ നിരവധി പാട്ടുകൾ പ്രീത ജെ പ്രിയദർശിനിയും, ആനന്ദ് കാവുംവട്ടം ചേർന്ന കൂട്ടുകെട്ടിൽ ഇറങ്ങിയതായിരുന്നു .


നിരവധി സംഗീത ആൽബങ്ങൾ,കലോത്സവഗാനങ്ങൾ,സമ്മേളനഗാനങ്ങൾ,എന്നിവ കൂടാതെ കോഴിക്കോട് ആകാശവാണിക്ക് വേണ്ടിയും ഗാനരചന നടത്തിയിട്ടുണ്ട് 

പ്രീത ടീച്ചർ.


.അധ്യാപികയും എഴുത്തുകാരിയുമായ പ്രീത പ്രിയദർശിനി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് .കവിത,യാത്ര,

ഓർമ്മക്കുറിപ്പുകൾ ,ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട് .ബാലഗംഗാധരതിലകൻ ഫൗണ്ടേഷൻ നൽകുന്ന തിരഞ്ഞെടുത്ത വ്യക്തികൾക്കുള്ള ഈ വർഷത്തെ ദേശീയ അവാർഡും പ്രീത പ്രിയദർശിനി

കരസ്ഥമാക്കി..


പുതിയ പുസ്തകങ്ങൾ അച്ചടിയിലാണ്. കേരള കാരിക്കുലം ഫാക്കൽറ്റിയും വിദ്യാഭ്യാസ

പ്രവർത്തകയും മികച്ച പ്രഭാഷകയും ആണ് ഇവർ..


,രാജഹംസം,, മ്യൂസിക് ആൽബം 


പാട്ടെഴുതിയിട്ട്  വർഷങ്ങളായി... 


 സംസ്ഥാന സ്കൂൾ , യൂണിവേഴ്സിറ്റി കലോ ത്സവങ്ങൾക്ക് കുട്ടികൾ ടീച്ചറുടെ പാട്ടുകൾ 

പാടി സമ്മാനം നേടിയിട്ടുണ്ട്. 


ഏറ്റവും പരിമിതമായ ചിലവിൽ ആൽബം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഞാൻ ഇതിൽ മുഖം കാണിച്ചതെന്ന് ടീച്ചർ എൻ. മലയാളത്തോട് 

പറഞ്ഞു.


വരികൾ പ്രീത ജെ. പ്രിയ ദർശിനി സംഗീതം ആനന്ദ് കാവും വട്ടം പാടിയത് കോഴിക്കോട് സ്വദേശിനിയും ഗായികയുമായ

 ടീന ജോയി . മനോഹരമായ ക്യാമറ ചെയ്തത് സിബി പുൽപ്പള്ളി.



youtu.be



                                                                                                                                                                   

Author

Varsha Giri

No description...

You May Also Like