ക്രിസ്തുമസ്, പുതുവത്സരാഘോഷം; വയനാട് ജില്ലയിൽ പരിശോധന കർശനമാക്കി പോലീസ്
- Posted on December 10, 2021
- Localnews
- By Deepa Shaji Pulpally
- 620 Views
ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന
വയനാട് ജില്ലയിൽ ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിംഗിന്റെ ഭാഗമായി മദ്യം - മയക്കുമരുന്നുകളുടെ സൂക്ഷിപ്പും, വിൽപ്പനയും ഉപയോഗവും തടയുന്നതിന് ജില്ല പോലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കുന്നു.
ന്യൂ ഇയർ ആഘോഷങ്ങൾക്കായി കർണാടകയിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊറിയർ പാർസലായും, പച്ചക്കറി ചരക്കുകൾ വഴിയും കഞ്ചാവ്, MDMA തുടങ്ങിയ മാരക മയക്കുമരുന്നുകൾ ജില്ലയിലേക്ക് വരാൻ സാധ്യതയുണ്ട്.
ഈ വിവരം എക്സൈസ് ഇന്റലിജൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡോഗ് സ്ക്വാഡ് പരിശോധന നടക്കുന്നത്. അതിൻപ്രകാരം, കേരള, കർണാടക അതിർത്തിയായ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലും, വൈത്തിരി, സു.ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിലുമാണ് ഡോഗ് സ്ക്വാഡ് ഉപയോഗിച്ച് ഐ ബി യുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു വരുന്നത്.
ഈ ഡോഗ് സ്ക്വാഡുകൾ വിവിധ പാർസൽ കൊറിയർ സർവീസ് സ്ഥാപനങ്ങളുടെ ഗോഡൗണുകൾ, കൽപ്പറ്റ ഡി.ടി.ഡി.സി കൊറിയർ, VRL, വാഹനങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോൾ പരിശോധന നടത്തി. വരുംദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ പരിശോധന ശക്തമാക്കാനാണ് എക്സൈസ്ന്റെ തീരുമാനം.
പരിശീലനം ലഭിച്ച വയനാട് പോലീസ് ഡോഗുകളായ ബ്രൂണോയും സുൽത്താനെയും ഉപയോഗിച്ച് എക്സൈസ് ഐ. ബി ഇൻസ്പെക്ടർ എ. കെ സുനിൽ ആണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ മിസ്റ്റർ. ചാൾസ്, മിസ്റ്റർ. രഞ്ജിത്ത്, മിസ്റ്റർ.ജോർജ് നെറ്റാസ്, സു.ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ വി ആർ ജനാർദനൻ നേതൃത്വത്തിലുള്ള റെയിഞ്ച് പാർട്ടി, കൽപ്പറ്റ റെയിഞ്ച് EI പി. ബാബുരാജ് & ടീം, മുത്തങ്ങ ചെക്ക് പോസ്റ്റ് ടീം, വയനാട് ഐ.ബി ടീം എന്നിവരും ഉണ്ട്.