യുവജനങ്ങളില്‍ പൗരബോധമുയര്‍ത്തി,,വീ ദ പീപ്പിള്‍ മാജിക്.
- Posted on January 25, 2025
- News
- By Goutham prakash
- 311 Views

തിരുവനന്തപുരം:
സ്വന്തം വൈകല്യങ്ങളെ എല്ലാം അവർ അതിജീവിച്ച് അവർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയിൽ ഭിന്നശേഷി ക്കാരായ മക്കൾ ആവേശത്തോടെ അതിലേറെ ആത്മവിശ്വാസത്തോടെ പങ്കെടുത്തു.
ദേശീയ സമ്മതിദായക ദിനത്തിന് മുന്നോടിയായി ഇന്നലെ വഴുതക്കാട് വിമെന്‍സ് കോളേജില്‍ വീ ദ പീപ്പിള്‍ - തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രോഗ്രാം നടന്നു. വീ ദ പീപ്പിള്‍ ജാലവിദ്യാ പരിപാടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. . ഷർമിള സി, അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ, അനില ജെ എസ്, വിമൻസ് കോളേജ് പ്രിൻസിപ്പൽ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ബോധ്യപ്പെടുത്തിയ മുതുകാടിന്റെ ബോധവത്കരണ ജാലവിദ്യ കാണികളില്‍ ആവേശം നിറച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ തീം സോംഗ് അവതരണവും നടന്നു.
സി.ഡി. സുനീഷ്.