ക്രൈസ്തവർക്ക് ഇന്ന് കൊഴുക്കട്ട ശനിയാഴ്ച
- Posted on April 01, 2023
- News
- By Goutham Krishna
- 142 Views

കൊച്ചി: പെസഹായ്ക്ക് ആറു ദിവസം മുൻപ് ജെറുസലേമിലേക്കുള്ള യാത്രയ്ക്കിടയിൽ യേശു ലാസറിന്റെ ഭവനത്തിൽ എത്തുന്നു. ലാസറിന്റെ സഹോദരിമാരായ മാ ർത്തയും, മറിയവും തി ടുക്കത്തിൽ മാവ് കുഴച്ച് ഉണ്ടാക്കിയ വിഭവം കൊണ്ട് യേശുവിന് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്ക് മുമ്പ് ഈശോ പങ്കെടുത്ത അവസാനത്തെ വിരുന്നായിരുന്നു ഇത്. ആ വിരുന്നിന്റെ ഓർമ്മയ്ക്കായി പരമ്പരാഗത രീതിയിൽ അരിപ്പൊടി കൊണ്ട് കൊ ഴുക്കട്ട ഉണ്ടാക്കി ക്രൈസ്തവ സഭ ഇന്ന് കൊഴുക്കട്ട ശനിയാഴ്ചയായി ആചരിക്കുന്നു.
പ്രത്യേക ലേഖിക