കേരളവിഷനിലൂടെ എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകും; അബൂബക്കർ സിദ്ദീഖ്

  • Posted on March 17, 2023
  • News
  • By Fazna
  • 180 Views

സുൽത്താൻബത്തേരി: കേരള വിഷനിലൂടെ ഉപഭോക്താക്കൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്ന് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ്. കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ സുൽത്താൻ ബത്തേരി ലെസഫയറിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതൽ മുടക്കില്ലാതെ സംസ്ഥാനത്തെ ഏതൊരു സാധാരണക്കാരനും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ.

വൻകിട കുത്തകകൾ രാജ്യത്ത് ഇന്റർനെറ്റ് മേഖലകൾ കീഴടക്കുകയാണ്.  എന്നാൽ ഇത്തരം ഇന്റർനെറ്റ് കുത്തക ഭീമൻമാർക്ക് കേരളത്തിൽ നിലയുറപ്പിക്കാൻ കഴിയാത്തതിന്  കാരണം സി ഒ എ നേതൃത്വം നൽകുന്ന കേരളവിഷന്റെ ശക്തമായ സ്വാധീനമുളളത് കൊണ്ടാണ്. ഭാവിയിൽ കേബിൾ ടി വി , ഇന്റർനെറ്റ് എന്നതിലുപരിയായി വൈവിധ്യവൽക്കരണത്തിലേക്ക് കൂടി സി ഒ എ കടക്കണം. എന്നാൽമാത്രമേ ഈ മേഖലയെ കീഴടക്കാനെത്തുന്ന കോർപ്പറേറ്റ് ഇന്റർനെറ്റ് ഭീമൻമാരെ തടയാൻ സാധിക്കു. ഇതിനായി കേബിൾ ടിവി ഓപ്പറേറ്റർമാർ  കൂടിച്ചേർന്നുള്ള ക്ലസ്റ്ററുകൾ രൂപീകരിച്ച് മുന്നോട്ട് പോകണം. മൊബൈൽ ഇന്റർനെറ്റ് നേരിടുന്ന പ്രശ്‌നങ്ങളും പോരായ്മകളും പരിഹരിച്ച്  മുന്നോട്ട് പേകാനും കേബിൾ ടി വി മേഖലയ്ക്ക് മാത്രമേ സാധിക്കു. പലവിധത്തിലും സിഒഎ സംരഭത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം കൂട്ടായ പോരാട്ടത്തിലൂടെ നാം പരാജയെപ്പെടുത്തിയി്ട്ടുണ്ടെന്നും അ്‌ദ്ദേഹം കൂട്ടിച്ചേർത്തു.

കൺവെൻഷന് തുടക്കം കുറിച്ച് സിഒഎ ജില്ലാപ്രസിഡണ്ട് പി എം ഏലീയാസ് പതാക ഉയർത്തുകയും ചടങ്ങിൽ അധ്യക്ഷനാവുകയും ചെയ്തു. കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ,  സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം  മൻസൂർ, ജില്ലാസെക്രട്ടറി അഷറഫ് പൂക്കയിൽ, ബിനേഷ് മാത്യു എന്നിവർ സംസാരിച്ചു. സി എച്ച് അബ്ദുള്ള സ്വാഗതവും, ബിജു ജോസ് നന്ദിയും പറഞ്ഞു.

പടം...സിഒഎ കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് ഉൽഘാടനം ചെയ്യുന്നു

*********

കേരളവിഷൻ സൗജന്യഇന്റർനെറ്റ കണക്ഷൻ പദ്ധതി വയനാട് ജില്ലയിൽ ആരംഭിച്ചു.

സുൽത്താൻബത്തേരി: കേരള വിഷൻ ജില്ലയിൽ വയനാട് വിഷനിലൂടെ നടപ്പാക്കുന്ന സൗജന്യ ഇന്റർനെറ്റ് കൺക്ഷൻ പദ്ധതി ആരംഭിച്ചു. സുൽത്താൻബത്തേരി ലെസഫയർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്മരക്കാർ ഉൽഘാടനം ചെയ്തു. സൗജന്യഇന്റർനെറ്റ് കണക്ഷൻ എന്നത് മികച്ച ആശയമാണന്നും ജില്ലയിൽ ഇത് നടപ്പാക്കാൻ എല്ലപിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദൈന്യംദിന ജിവിതത്തിൽ ഭക്ഷണത്തേക്കാൾ പ്രധാന്യം ഇന്റർനെറ്റിനുള്ള കാലത്താണ് നാം ജിവിക്കുന്നത്. ഭാവിയിൽ കേബിൾ ടിവി വ്യവസയാത്തിന് ഏറെ വെല്ലുവിളിയാവുക ഒടിടി പ്ലാറ്റ്‌ഫോമുകളായിരിക്കുമെന്നും ഈ പ്രതിസന്ധിയെ കൂട്ടായ്മയിലൂടെ മറിക്കടക്കാൻ  സിഒഎയ്ക്ക് കഴിയണമെ്ന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ചുങ്കം പൊലിസ് സ്റ്റേഷൻ റോഡിൽ ആരംഭിച്ച കേരള വിഷൻ ബ്രോഡ് ബാൻഡ് സപ്പോർട്ടിങ് സെന്ററിന്റെ ഉൽഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശും നിർവ്വഹിച്ചു. വർത്തമാന കാലഘട്ടത്തിൽ പുതിയ സാങ്കേതികസംവിധാനങ്ങൾ വഴി കുടുംബങ്ങളെ അഭിസംബോധന ചെയ്യാൻ സാധിക്കണമെന്നും അതിന് ഇന്റർനെറ്റിന്റെ പ്രാധാന്യം വളരെ വലുതാണന്നും റ്റി കെ രമേശ് പറഞ്ഞു. ചടങ്ങിൽ സിഒഎ ജില്ലാപ്രസിഡണ്ട് പി എം ഏലിയാസ് അധ്യക്ഷനായി. സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ്, കേരളവിഷൻ ചെയർമാൻ കെ ഗോവിന്ദൻ, സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മൻസൂർ എന്നിവർ സംസാരിച്ചു. സിഒഎ ജില്ലാസെക്രട്ടറി അഷറഫ് പൂക്കയിൽ സ്വാഗതവും, ജില്ലാ ട്രഷറർ ബിജുജോസ് നന്ദിയും പറഞ്ഞു.Author
Citizen Journalist

Fazna

No description...

You May Also Like