വിമൻസ് ചാമ്പ്യൻസ് ലീഗ്: മൂന്നാമതും ബാഴ്‌സലോണ ഫൈനലിൽ
- Posted on April 28, 2023
- News
- By Goutham Krishna
- 124 Views

കൊച്ചി: വ്യാഴാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെല്സിയുമായി സമനില പിടിച്ച ബാർസിലോണ ഫൈനലിൽ. ഫസ്റ്റ് ലെഗിൽ ചെൽസിക്കെതിരെ വിജയഗോൾ നേടിയ കരോലിൻ ഗ്രഹാം ഹാൻസെൻ തന്നെയാണ് ഇന്നലത്തെ കളിയിലെ 63-ാo മിനിറ്റിൽ ബാർസലോണക്ക് ആശ്വാസഗോൾ നേടിയത്. 67-ാo മിനിറ്റിൽ ഗുരോ റെയ്റ്റൻ നേടിയ സമനില ഗോൾ ബാർസിലോനയെ ഒന്ന് വിറപ്പിച്ചെങ്കിലും, ഫസ്റ്റ് ലെഗിലെ വിജയം ബാർസലോണക്ക് തുണയായി. അഞ്ചു വർഷത്തിനിടെ ബാർസിലോണ നാല് തവണയാണ് ബാർസിലോണ ഫൈനലിന് അർഹത നേടുന്നത്. മെയ് ഒന്നിന് നടക്കുന്ന ആർസെനലും വോൾഫ്സ്ബർഗും തമ്മിലുള്ള സെക്കന്റ് ലെഗിലെ വിജയികളെ ബാർസിലോണ ജൂൺ മൂന്നിന് നടക്കുന്ന ഫൈനലിൽ നേരിടും.
സ്പോർട്സ് ലേഖിക.