റവന്യു വകുപ്പിൻ്റെ ഇ-സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നതായി മന്ത്രി കെ രാജൻ

റവന്യു വകുപ്പിൻ്റെ ഇ- സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നതായി 

 റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. 

വടകര ടൗൺഹാളിൽ സംഘടിപ്പിച്ച

വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണ ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   


കേരളത്തിലെ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ 10 രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നിന്ന്  നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യു വകുപ്പ് ഇ-സംവിധാനങ്ങളെ മാറ്റാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു. 


കൊയിലാണ്ടി താലൂക്കിലെ ജാനകിവയൽ  ഭൂമിയിലെ  താമസക്കാർക്ക് അർഹത നോക്കി പട്ടയം നൽകാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 


കെ കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കാനത്തിൽ ജമീല, ഇ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ആർടിഒ സി ബിജു സ്വാഗതവും ലാൻ്റ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർ നന്ദിയും പറഞ്ഞു.




Author

Varsha Giri

No description...

You May Also Like