ഡിജിറ്റൽ സർവെ : അസം സർവെ വിഭാഗം ഉദ്യോഗസ്ഥർ ചർച്ച നടത്തി
- Posted on January 20, 2025
- News
- By Goutham Krishna
- 33 Views

കേരളത്തിൽ നടപ്പാക്കി വരുന്ന
രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ 'എൻറെ ഭൂമി സംയോജിത പോർട്ടൽ' സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് അസമിലെ നാഷണൽ ഇൻഫർമാറ്റിക് സെന്ററും സർവെ വിഭാഗം ഉദ്യോഗസ്ഥരും സംസ്ഥാന സർവ്വേ ഭൂ രേഖാ വകുപ്പ് ആസ്ഥാനത്ത്,മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കേരളത്തിൽ നടപ്പാക്കുന്ന എൻ്റെ ഭൂമി പോർട്ടൽ പദ്ധതി അസമിൽ നടപ്പാക്കുന്നതിനായി സാങ്കേതിക വിദ്യകളെക്കുറിച്ചും സംഘം സർവേ ഭൂരേഖാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.
കേരളത്തിൻറെ ഡിജിറ്റൽ സർവെ സംവിധാനം,
എൻ്റെ ഭൂമി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്*
ഉയർന്ന സാങ്കേതിക മികവ് പുലർത്തുന്നതാണെന്നു൦,രാജ്യത്തിനു തന്നെ മാതൃകയാണെന്നു൦ അവർ അഭിപ്രായപ്പെട്ടു.
കേരളത്തി൯്റെ ഡിജിറ്റൽ സർവേ പദ്ധതി തങ്ങളുടെ സംസ്ഥാനത്ത് പ്രാവർത്തികമാക്കുന്നതിന് താല്പര്യം അറിയിച്ച് ഇതിനോടകം ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്നാട് ,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.
പുതുച്ചേരി സർവെ വിഭാഗത്തിലെ 30 അംഗ ഉദ്യോഗസ്ഥ സംഘം ജനുവരി 23 മുതൽ ഒരുമാസത്തേക്ക് കേരളത്തിൻറെ ഡിജിറ്റൽ സർവ്വേ മാതൃക പഠിക്കുന്നതിനായി സംസ്ഥാനത്ത് ഉണ്ടാകുമെന്ന് സംസ്ഥാന സർവെ ഡയറക്ടർ സീറാം സാംബശിവ റാവു അറിയിച്ചു.
സ്വന്തം ലേഖകൻ.