മന്ത്രി ഇടപെട്ടു മിൽമ പാല്‍ വില കുറച്ചു
- Posted on April 20, 2023
- News
- By Goutham Krishna
- 160 Views

തിരുവനന്തപുരം: മിൽമയുടെ രണ്ട് ഇനങ്ങളിലുള്ള പാലിന്റെ വിൽപ്പന വില വർദ്ധിപ്പിച്ചു ഉത്തരവിറങ്ങിയിരുന്നു. മിൽമ റിച്ച് ( പച്ച കവർ ) 500 ml 29 രൂപ 30 ആയും മിൽമ സ്മാർട്ട് 500 ml 24 രൂപ 25 ആയും വർദ്ധിപ്പിച്ചത് സംബന്ധിച്ച് സർക്കാർ വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മിൽമയുടെ 3 മേഖല യൂണിയൻ ചെയർമാൻമാരും എം ഡി യും മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചര്‍ച്ചയില്‍ വിശദീകരണം സമര്‍പ്പിച്ചു. 2022 ഡിസംബർ 22 ന് പാൽ വില വർദ്ധനവ് സംബന്ധിച്ച് സർക്കാരിനെ അറിയിച്ച തീരുമാനത്തിന് വിരുദ്ധമായി മിൽമ റിച്ച് - സ്റ്റാൻഡൈഡ് മിൽക്ക്ന്റെ വിലയിൽ വരുത്തിയ വർദ്ധനവ് പിൻവലിക്കുന്നതായി മിൽമ അറിയിച്ചു. അതേ സമയം കഴിഞ്ഞ ഡിസംബറിൽ 4 രൂപ മാത്രം വർദ്ധനവ് വരുത്തിയ ഡബിൾ ടോൺഡ് മിൽക്ക് ഇനമായ മിൽമ സ്മാർട്ടിന്റെ വില ലിറ്ററിന് 2 രൂപ കൂട്ടി ഏകീകരിച്ച നടപടി തുടരും എന്നും മിൽമ അറിയിച്ചു.
സ്വന്തം ലേഖകൻ