എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഒരുങ്ങി കേരളം.
- Posted on April 26, 2023
- News
- By Goutham prakash
- 292 Views

കൊച്ചി: ചൊവ്വാഴ്ച നടന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരള സർക്കാർ തീരുമാനം. ഗുജറാത്ത് കലാപം, മുഗൾ ചരിത്രം, മഹാത്മാ ഗാന്ധി വധം തുടങ്ങിയ നിരവധി ഭാഗങ്ങളാണ് എൻസിഇആർടി ഒഴിവാക്കിയത്. എൻസിഇആർടി ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ സിലബസ് നവീകരിച്ചിരുന്നു. സപ്ലിമെന്ററി ടെക്സ്റ്റുകൾ വിതരണം ചെയ്യാൻ ആണ് തീരുമാനം.
പ്രത്യേക ലേഖിക.