കർണാടകയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു

“പടക്കങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചര്‍ച്ച നടത്തി,അതുപ്രകാരം പടക്കങ്ങള്‍ ദീപവലിയുമായി ബന്ധപ്പെട്ട് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്,ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും” മുഖ്യമന്ത്രി യെദിയൂരപ്പ  പറഞ്ഞു.


ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച് കര്‍ണാടക സർക്കാർ. കൊറോണ വ്യാപനവും, അന്തരീക്ഷ മലീനികരണവും തടയാനുമാണ്  പടക്കങ്ങൾ നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു. പടക്കങ്ങളുടെ ഉപയോഗം വായു മലിനീകരണത്തിനും, കൊറോണ രോഗികളുടെ ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്നുവെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പടക്കങ്ങള്‍ നിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Author
ChiefEditor

enmalayalam

No description...

You May Also Like