ബാല്യകാല സുഹൃത്തുക്കൾ, ഒന്നിച്ചുള്ള യാത്ര അടുപ്പിച്ചു; ഇരട്ടസഹോദരിമാർ ഒരാളെ വിവാഹം ചെയ്തതിൽ പരാതി

  • Posted on December 05, 2022
  • News
  • By Fazna
  • 45 Views

മുംബൈ: മഹരാഷ്ട്രയിൽ എൻജിനീയർമാരായ ഇരട്ട സഹോദരിമാർ ഒരുയുവാവിനെ വിവാഹം ചെയ്തത് ഓൺലൈനിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സോലാപുർ സ്വദേശിയായ യുവാവിനെ മുംബൈയിൽ ഐടി എൻജിനീയർമാരായ ഇരട്ട സഹോദരിമാർ അതുൽ ഉത്തം അവ്താഡെ എന്ന യുവാവിനെ വിവാഹം ചെയ്തത്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിലായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുക്കളടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. വലിയ ആഘോഷത്തോടെയാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായി. മുംബൈയിൽ ഐടി എഞ്ചിനീയർമാരാണ് ഇരട്ട സഹോദരിമാരായ റിങ്കിയും പിങ്കിയും. ഇരുവർക്കും ചെറുപ്പം മുതലേ അതുലിനെ അറിയാം. ഒപ്പം കളിച്ച് വളർന്നവരാണ് മൂവരും. അതിൽ ട്രാവൽസ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇരുവർക്കും അതുലിനോട് പ്രണയമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടികളുടെ അച്ഛൻ മരിച്ചത്. അതോടൊപ്പം ഇവരുടെ അമ്മക്കും ഇവർക്കും അസുഖം ബാധിക്കുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിലെല്ലാം സഹായത്തിന് അതുൽ കൂടെയുണ്ടായിരുന്നു. അതുലിന്റെ കാറിലായിരുന്നു അച്ഛന്റെയും ഇവരുടെയുമെല്ലാം ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര. യാത്രയിൽ മൂവരും നന്നായി അടുത്തു. രണ്ടുപേർക്കും അതുലിനെ പിരിയാൻ വയ്യ എന്ന അവസ്ഥയുണ്ടായി. വിവാഹക്കാര്യം ഇരുവരും വീട്ടിൽ അറിയിച്ചു. ഒരാളുടെ വിവാഹത്തിന് അനുവാദം നൽകാമെന്നാണ് ആദ്യം വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇരുവരും സമ്മതിച്ചില്ല. തുടർന്ന് ഇരട്ടകൾ അതുലിനെ ഒരുമിച്ച് വിവാഹം ചെയ്യാമെന്ന ധാരണയിലെത്തുകയായിരുന്നു. ഐഡന്റിക്കൽ ഇരട്ടകളാണ് റിങ്കിയും പിങ്കിയും. കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടും. ഇരുവരും പഠിച്ചതും വളർന്നതും ജോലി ചെയ്യുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. അതുകൊണ്ടു തന്നെ ഒരാളെ വിവാഹം ചെയ്താൽ പിരിയേണ്ടി വരില്ലെന്നും തീരുമാനത്തിന് കാരണമായി. എന്നാൽ, ഇവരുടെ വിവാഹം നിയമപരമാണോ എന്ന ചോദ്യമുയർന്നു. രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചതാണ്. അതുകൊണ്ടു തന്നെ സഹോദരിമാരെ ഒരാൾ വിവാഹം ചെയ്തതിൽ നിയമപ്രശ്നമുണ്ടെന്ന് സോഷ്യൽമീഡിയിയൽ നിരവധിപേർ അഭിപ്രായപ്പെട്ടു. ഇവരുടെ വിവാഹം പൊലീസ് സ്റ്റേഷനിലുമെത്തി. മാലേവാഡിയിൽ നിന്നുള്ള രാഹുൽ ഫൂലെ എന്നയാൾ വിവാഹത്തിനെതിരെ പരാതി നൽകി. ഐപിസി 494-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. Author
Citizen Journalist

Fazna

No description...

You May Also Like