വയോജങ്ങളുടെ കിളിക്കൂടായി പീസ് ഗാർഡൻ
- Posted on October 02, 2021
- Localnews
- By Deepa Shaji Pulpally
- 449 Views
ഒക്ടോബർ - 1 വയോജന ദിനത്തോടനുബന്ധിച്ച് പീസ് വില്ലേജിൽ വയോജന ദിനാഘോഷവും, ഡ്രസ്സ് ബാങ്ക് ഉദ്ഘാടനവും ചെയ്തു
വയോജനങ്ങൾക്കായി വയനാട് ജില്ലയിലെ പിണങ്ങോട് പ്രവർത്തിക്കുന്ന പുനരധിവാസകേന്ദ്രമാണ് പീസ് ഗാർഡൻ വില്ലേജ്. വാർദ്ധക്യത്തെ അവഗണിച്ചുകൊണ്ട് കുടുംബത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ട് ഇരുളടഞ്ഞു പോയ കുറെ ജീവിതങ്ങൾക്ക് ജീവൻ പകരുകയാണ് ഇവിടെയുള്ളവർ.കടത്തിണ്ണയിലും, വഴിയോരത്തും അനാഥമായി കിടന്ന വരെ പീസ് ഗാർഡനിൽ എത്തിച്ച നഴ്സുമാരുടെ പരിചരണത്തിന് അവരെ കൈപിടിച്ചുയർത്തിയയാണ് ഇവിടെ ചെയ്യുന്നത്.
ഇവിടെ അഗതികളായി എത്തിയവരും ജീവനക്കാരും ചേർന്ന് പച്ചക്കറി കൃഷി നടത്തി പീസ് വില്ലേജിനെ ഹരിതാഭമാകുന്നു. ഒക്ടോബർ - 1 വയോജന ദിനത്തോടനുബന്ധിച്ച് പീസ് വില്ലേജിൽ വയോജന ദിനാഘോഷവും, ഡ്രസ്സ് ബാങ്ക് ഉദ്ഘാടനവും ചെയ്തു. ഇതിനോടനുബന്ധിച്ച് പീസ് വില്ലേജിൽ കഥ കൂട്ടം, കളിയരങ്ങ്, ഗാനം വി രുന്ന്, യോഗ പരിശീലനം, ആരോഗ്യസുരക്ഷാ ഹോമിയോ മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പരിപാടികളും വയോജനങ്ങൾക്കായി ഒരുക്കി.
അന്നേദിവസം വൈകുന്നേരം നാലുമണിക്ക് നടന്ന കഥ കൂട്ടം കളിയരങ്ങ് തുടങ്ങിയ പരിപാടികളിൽ വാഴൂർ സാഫി കോളേജ്, ഡ.ബ്ലി.യു. എം. ഒ ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയവായിലെ വിദ്യാർഥികൾ പങ്കെടുത്തു. പീസ് വില്ലേജിലെ മുതിർന്ന കുടുംബാംഗങ്ങൾ പുതുതലമുറയോട് ഓർമ്മകളും, അനുഭവങ്ങളും പങ്കുവെച്ചു. തുടർന്ന് "കഥക്കൂട്ട് " എന്ന പരിപാടിക്ക് കവിയും, നടനുമായ നസ്റുല്ല വാഴക്കാട് നേതൃത്വം നൽകി.
ആഘോഷപരിപാടികളിൽ മുഖ്യ അതിഥിയായി എത്തിയ ശ്രീ.സിദ്ദിഖ് എം.എൽ.എ പീസ് വില്ലേജ് ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിന് ഡ്രസ്സ് ബാങ്ക് തുറന്നു. ഇതിനോടനുബന്ധിച്ച് ഗാനം വിരുന്നും അരങ്ങേറി.
വയനാട് ജില്ല ഗവൺമെന്റ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പീസ് ഗാർഡനിൽ നടന്ന ഹോമിയോ മെഡിക്കൽ ക്യാമ്പ് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്: ശ്രീമതി.രേണുക ഉദ്ഘാടനം ചെയ്യു കയും, വേങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ: ശ്രീമതി ഷംനാ റഹ്മാൻ അധ്യക്ഷത വഹിക്കുകയും, സോണി ബി. ജെ (കൺവീനർ വയോജന ചികിത്സാപദ്ധതി) ഡോ. ശോഭ (ബഹു. ജില്ലാ മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി വയനാട് ), ശ്രീ.അൻവർ കെ.പി (വാർഡ് മെമ്പർ),മുസ്തഫ മാസ്റ്റർ (സെക്രട്ടറി വില്ലേജ് ), ശ്രീ. അമീൻ ( മാനേജർ പീസ് വില്ലേജ് ) തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.
Contact Number :- +917025786574
Office Number :- 04936 293136, +919446343933
Address :- സദ്റുദ്ദീൻ വാഴക്കാട്, സെക്രട്ടറി പീസ് വില്ലേജ്, പിണങ്ങോട്, വയനാട് 673579 - (pin)
പ്രാർത്ഥനകൾക്ക് നന്ദിയുമായി ഫാദർ. ജെൻസൺ ലാസലേറ്റും, ആൻസി ആന്റുവും