ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ പ്രതി പട്ടിയെ വിട്ട് കടിപ്പിച്ചു.

  • Posted on April 19, 2023
  • News
  • By Fazna
  • 74 Views
കൽപ്പറ്റ:വയനാട്ടിൽ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെയും സംഘത്തെയും  പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചു. പരിക്കേറ്റ വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്. പണിക്കരെയും  (46) കൗൺസിലർ നാജിയ ഷെറിന് (26) യെയും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ തൃക്കൈപ്പറ്റ നെല്ലിമാളത്ത്  ഉച്ചക്കായിരുന്നു സംഭവം. വനിതാ ശിശു വികസന വകുപ്പിൽ നിലവിലുള്ള  പരാതിയിൽ ഗാർഹിക പീഢനത്തിരയായ യുവതിയെ അന്വേഷിച്ച് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.ജോസ് എന്ന വ്യക്തിക്കെതിരെയായിരുന്നു പരാതി. ഉദ്യോഗസ്ഥരെത്തിയത് ചോദ്യം ചെയ്ത് ഇയാൾ കയർക്കുന്നതിനിടെ പട്ടി, ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. അക്രമണമുണ്ടായിട്ടും ജോസ് പട്ടിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചില്ല. മായ എസ്. പണിക്കരുടെ കാലിനും കൈക്കും കടിയേറ്റു. കൂടെയുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിൻ്റെ ദേഹത്തേക്ക് പട്ടി പാഞ്ഞുകയറി.  രക്ഷപ്പെട്ട് ഓടുന്നതിനിടെ കാലിനും കൈക്കും പരിക്കേറ്റു. നാട്ടുകാർ ഓടിക്കൂടി ഇവരെ രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരെയും കൊണ്ടുപോയ ഡ്രൈവർ താജുദ്ദീൻ ഔദ്യോഗിക വാഹനത്തിൽ ഇരുവരെയും കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Author
Citizen Journalist

Fazna

No description...

You May Also Like