കൃഷി പ്രവാസികളുടെയും ഇഷ്ടപ്പെട്ട നിക്ഷേപ മേഖല : ചിറ്റയം ഗോപകുമാർ

  • Posted on March 01, 2023
  • News
  • By Fazna
  • 127 Views

തിരുവനന്തപുരം: കാർഷിക മേഖലയിൽ പ്രവാസികളുടെയും താൽപര്യം വർദ്ധിക്കുകയാണെന്നും  ആദായം ഉറപ്പുവരുത്തുന്ന നിക്ഷേപ മേഖലയാണ് കൃഷി എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.

"കാർഷിക മേഖലയിൽ വിദേശ മലയാളികളുടെ സംരംഭകത്വ വികസനം" എന്ന വിഷയത്തിലുള്ള സെമിനാർ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം എസ് എം ഇ യുടെ ക്ലസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പദ്ധതിയുടെ 80 ശതമാനം വരെ സർക്കാർ ഗ്രാൻന്റ് ആയി കൊടുക്കുന്നുണ്ടെന്ന് ജോയിന്റ് ഡയറക്ടർ എം എസ് എം ഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ജി. എസ് പ്രകാശ് അറിയിച്ചു. സംരംഭകരുടെ വിജയകഥകൾക്ക് വേണ്ട രീതിയിൽ പ്രചാരണം പല  മാധ്യമങ്ങൾ വഴി കൊ ടുത്ത് ജനങ്ങളിലേക്ക് എത്തിച്ച് പ്രചോദനം ഉണ്ടാകണമെന്ന് ജീവൻ ടിവി റീജിയണൽ ന്യൂസ് ഹെഡ് ബിജു. ടി.വി അഭിപ്രായപ്പെട്ടു. ഭക്ഷ്യോല്പന്നങ്ങൾക്കുള്ള ഉയർന്ന ആവശ്യവും കൂടിയ വരുമാനവും ഈ മേഖലയിൽ കൂടുതൽ ആവശ്യക്കാരെ വരുംകാലങ്ങളിൽ ഉണ്ടാക്കുമെന്ന് സ്ഥായിക സീഡ്സ് ഡയറക്ടർ ഡോ. കെ കെ നാരായണൻ അഭിപ്രായപ്പെട്ടു.പ്രവാസി ഭദ്രത പദ്ധതി പ്രകാരം 2 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയുള്ള പദ്ധതികൾക്ക് സബ്സിഡിയും സാമ്പത്തികാ നുകൂല്യങ്ങളും നോർക്ക റൂട്ട് നൽകുന്നുണ്ടെന്ന് അഡീഷണൽ ഡയറക്ടർ അജിത്ത് കോളേരി അറിയിച്ചു. യുഎഇയിൽ ഭക്ഷ്യ സംരംഭം നടത്തുന്ന ജാസ്മിൻ ലൈല റഷീദ്, തൂശൻ എന്ന പേരിൽ തവിടിൽ നിന്ന് പ്ലേറ്റുകൾ, ഫോർക്ക്, സ്പൂൺ എന്നിവ നിർമ്മിക്കുന്ന സംരംഭകനായ വിനയ് ബാലകൃഷ്ണൻ ആർകോ ഹെറിറ്റേജ് വില്ലേജ് എന്ന ഫാം ഹൗസ് സ്ഥാപകൻ സമീർ പി.കെ, കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് ഗുണഭോക്താവിലേക്ക് എത്തിക്കുന്ന ഫാം ഫേസ് ഇന്ത്യ ഡയറക്ടർ ബിജു ചിറയത്ത്,  കൂൺ കോഫി എന്ന ഉൽപ്പന്നം കയറ്റുമതി ചെയ്യുന്ന ലാലു തോമസ്, കൂൺ വിത്ത് ഉൽപാദകയായ ചിത്രലേഖ അജയകുമാർ എന്നിവർ അവരുടെ സംരംഭങ്ങളുടെ വിജയകഥകൾ വിശദമായി അവതരിപ്പിച്ചു. 


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like