ലോകത്തിലെ ഏറ്റവും വലിയ ഇഡ്ഡലി നിർമ്മാണ കമ്പനിയുടെ ഉടമ; മലയാളിയായ മുസ്തഫ പി.സിയുടെ കഥ
- Posted on September 11, 2021
- Timepass
- By Deepa Shaji Pulpally
- 629 Views
ഇതൊരു കഥയല്ല, കഠിനാധ്വാനം കൊണ്ട് വിജയം നേടിയ ചരിത്രമാണ്
മുസ്തഫ പി.സി എന്ന വയനാട്ടുകാരൻ പയ്യൻ ആറാം ക്ലാസ്സിൽ തോറ്റ ശേഷം പിതാവിനൊപ്പം കൂലിപ്പണിക്ക് പോകാൻ തുടങ്ങി. നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം 2000 - കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇഡ്ഡലി നിർമ്മാണ കമ്പനിയായ ID ഫ്രഷ് ഫുഡ് ഉടമയാണ് ഇന്ന് അദ്ദേഹം.
നിസ്സാരമായി തോന്നുന്ന ഒരു ഭഷ്യ ഉൽപ്പന്നത്തെ ലോകത്തെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്ന് ആക്കി മാറ്റി എടുത്തതാണ് മുസ്തഫയെ ഏറെ പ്രശസ്തനാക്കിയത്. ഇന്ന് ക്വാളിറ്റി കൊണ്ട് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയം തൊട്ട ഉൽപ്പന്നമാണ് ID ഫ്രഷ്. ഗുണമേന്മയും, രുചിയും കൊണ്ട് ഏറെ പ്രശസ്തമായ ID ഫ്രഷ് ഇഡ്ഡലിയെ കുറിച്ച് ലോക ആരോഗ്യ സംഘടനയിലും മുസ്തഫക്ക് വിവരിക്കാനുള്ള അവസരം ലഭിച്ചു.
കേംബ്രിഡ്ജ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോലും തന്റെ ജീവിത കഥയും,ID ഫ്രഷ് ഇഡ്ഡലി വിശേഷങ്ങളും അവതരിപ്പിച്ച മുസ്തഫ പി. സി എന്ന വയനാട്ടുകാരനെ കുറിച്ച് കൂടുതലായറിയാം.