വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ ഓണം സ്‌പെഷ്യൽ ഫെയർ..
ഈ വര്‍ഷത്തെ ഓണക്കാലത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ‘സമൃദ്ധി’ എന്ന പേരില്‍ 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് തയാറാക്കി വിപണനം നടത്തും. 1,000 രൂപ വിലയുള്ള സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും. ഇതിന്റെ ഉദ്ഘാടനവും ഫെയറില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, റസി ഡന്‍സ് അസോസിയേഷനുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ സ്വീകരിച്ച് കിറ്റുകള്‍ നേരിട്ടെത്തിക്കും.

ഭക്ഷ്യപൊതുവിതരണ വകുപ്പ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഓണം സ്‌പെഷ്യല്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഭക്ഷ്യ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവര്‍ധനവ് പിടിച്ചുനിര്‍ത്തുന്നതിന് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മെട്രോ ഫെയറുകളും മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ ഓണം ഫെയറുകളും ഓഗസ്റ്റ് 27 മുതല്‍ ആരംഭിക്കും. താലൂക്ക്/നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകള്‍ സെപ്റ്റംബര്‍ 2 മുതല്‍ 7 വരെ സംഘടിപ്പിക്കും.
കാര്‍ഷിക സഹകരണസംഘം ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ വില്‍പന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മീറ്റ് പ്രോഡക്‌ട്‌സ് ഓഫ് കൈത്തറി ഉല്പന്നങ്ങള്‍ എന്നിവ മേളയില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.