അന്താരാഷ്ട്ര ബാംബൂ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുളയുടെ പരിപാലനത്തെ കുറിച്ച് വെബിനാർ നടത്തി

മെക്സിക്കൻ ഇനത്തിൽപ്പെട്ട നല്ല മുളകൾ തീരപ്രദേശത്തും, ദേശീയപാതകളിലും നട്ടുപിടിപ്പിക്കാൻ ഗ്രീൻസ് വൈൽഡ് ലോവേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു

പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിർത്തിയിരുന്ന മുളങ്കൂട്ടങ്ങൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഈ അവസ്ഥ തരണം ചെയ്യുന്നതിന് വേണ്ടി മുളയുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നടത്തുക എന്ന ലഷ്യത്തോടെ അന്താരാഷ്ട്ര ബാംബു ഫെസ്റ്റിവൽ ആരംഭിച്ചു.

ബാംബൂ ഫെസ്റ്റിവലിന്റെ ഭാഗമായി മുളകൾ എങ്ങനെ സംരക്ഷിക്കാം എന്നും, ഇത് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും, നിരവധി ആളുകൾക്ക് തൊഴിൽ കണ്ടെത്താനുള്ള മേഖലയാക്കി ഇതിനെ കൊണ്ടുവരുകയെന്ന ഉദ്ദേശത്തോടെ വെബിനാർ നടത്തി.

സോഷ്യൽ മീഡിയ വഴി ഉള്ള ഈ വെബിനാറിൽ നിരവധി ആളുകൾ പങ്കെടുത്തു. ഈ പ്രോഗ്രാമിലൂടെ മെക്സിക്കൻ ഇനത്തിൽപ്പെട്ട നല്ല മുളകൾ തീരപ്രദേശത്തും, ദേശീയപാതകളിലും നട്ടുപിടിപ്പിക്കാൻ ഗ്രീൻസ് വൈൽഡ് ലോവേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു.

മുളകളുടെ പുനരുദ്ധാരണത്തിന് വേണ്ട കാര്യങ്ങളെ സംബന്ധിച്ച് നടത്തിയ വെബിനാറിന് ഫെസ്റ്റിവൽ ഡയറക്ടർ: റഷീദ് ഇമേജ് ബത്തേരി,  Mr. ഉണ്ണികൃഷ്ണൻ (IFS RTD/ Former DFO Professor), Dr. Mrs.ലിയോട്മില്ല (Ukraine Agriculture University )   , Mr. മുജീബ് മഞ്ഞിയിൽ,       Mr. ഉണ്ണികൃഷ്ണൻ പക്കനാർ (IBFWG - Founder & Director ), ഡോ.ടി. എ വർക്കി, ഡോ. എ. സി പീറ്റർ, ഡോ. അന്ന ജോസഫ്, റവ. സാജു മത്തായി കീപ്പനാശേരി എന്നിവർ നേതൃത്വം നൽകി.

പുതിയ ഡെല്‍റ്റ വകഭേദത്തിന്റെ പ്രഭവകേന്ദ്രം സ്‌കൂളുകള്‍

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like