കോഴിക്കോട് : കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി പ്രതിഷേധം ശക്തിപ്പെടുത്തും

തമ്പാൻ തോമസ് കോഴിക്കോട് തൊഴിൽ നിയമങ്ങൾ ലഘൂകരിച്ച് തൊഴിലാളികളെ പാർശ്വവൽക്കരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തും എന്ന് എച്ച് എം എസ് അഖിലേന്ത്യ സെക്രട്ടറി അറിയിച്ചു. പുതിയ നാല് ലേബർ കോഡുകളും കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ്. 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ തൊഴിലാളികളും കർഷകരും യോജിച്ച് എടുക്കുന്ന രാഷ്ട്രീയ നിലപാട് നിർണായകമാകുമെന്ന് തമ്പാൻ തോമസ് വ്യക്തമാക്കി. കക്ഷിരാഷ്ട്രിയത്തിന് അതീതമായി യൂണിയനുകള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംശാദായം അടയ്ക്കുന്ന തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന ഈ അവഗണന അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അള്‍ കേരള ആര്‍ട്ടിസാന്‍റ്സ് & പെയ്ന്‍റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതി നിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന പ്രസിഡൻറ് വി റ്റി തോമസ് അധ്യക്ഷത വഹിച്ചു , സംസ്ഥാനജനറല്‍ സെക്രട്ടറി ടോമി മാത്യു മുഖ്യപ്രഭാഷണം നടത്തിയ എ കെ പ്രമോദ് ,കോയ അമ്പാട്ട് , സി പി ജോണ്‍ , മലയിൻകീഴ് ഗോപാലകൃഷ്ണൻ, മനോജ് സാറാഗി, എം. വി തോമസ് തുടങ്ങി യവര്‍ പ്രസംഗിച്ചു.