രാഷ്ട്രപതിയും, പ്രധാനമന്ത്രിയും ക്രൈസ്തവർക്കെതിരെയുള്ള അക്രമത്തിൽ ഇടപെടണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍
- Posted on February 20, 2023
- News
- By Goutham Krishna
- 214 Views

കൊച്ചി : ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നാ രോപിച്ചാണ് അക്രമം നടത്തുന്നത്. എന്നാല്‍ ആരോപണം തെറ്റാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. വിഷയത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജോണ്‍ ദയാല്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ് ക്രിസ്ത്യന്‍ സംഘടനകള്‍. വൈകിട്ട് നാലര വരെയാണ് പ്രതിഷേധം നടത്തിയത്.
പ്രത്യേക ലേഖിക