മ്യാൻമറിലെ കന്യാസ്ത്രീ ലോകത്തിനു മുൻപിൽ നൊമ്പരമാകുന്നു - ഒപ്പം മാതൃകയും.

പൊതുജനങ്ങള്‍ തെരുവിലിറങ്ങിയതിന് പിന്നാലെ മ്യാന്മര്‍ സൈന്യം അടിച്ചമര്‍ത്തല്‍ ആരംഭിച്ചു.

മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനത്തിനിടെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുന്ന പോലീസിനോട് മു ട്ടിൽനിന്ന്  അപേക്ഷിക്കുന്ന കത്തോലിക്കാ സന്യാസിയുടെ ചിത്രം ലോകത്തിനു മുൻപിൽ കണ്ണീർ ആയി മാറുകയാണ്. ആയുധങ്ങളുമായി നിൽക്കുന്ന പോലീസിന് മുന്നിലേക്ക് കൂപ്പു കൈകളുമായയി കടന്നുചെല്ലുന്ന ഫ്രാൻസിസ് സേവ്യർ ന്യൂ താങ്ങ് എന്ന കത്തോലിക്കാ സന്യാസിയുടെ ചിത്രമാണ് ലോകത്തിനു മുമ്പിൽ നൊമ്പരവും,  മാതൃകയുമായി ഇന്ന് ഏറെ ശ്രദ്ധ കരമായി മാറിയത്. കന്യാസ്ത്രീയുടെ ഇടപെടലിൽ നൂറോളം പ്രതിഷേധക്കാർക്ക് പോലീസിന്റെ  കിരാത ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ഈ സന്യാസിയുടെ അപേക്ഷയ്ക്ക് മുമ്പിൽ പോലീസ് ആക്രമണം നിർത്തിവെച്ചു.


അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാന്മറില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പൊതുജനങ്ങള്‍ തെരുവിലിറങ്ങിയതിന് പിന്നാലെ മ്യാന്മര്‍ സൈന്യം അടിച്ചമര്‍ത്തല്‍ ആരംഭിച്ചു. ദിവസങ്ങളായി നീളുന്ന പ്രക്ഷോഭത്തില്‍ കണ്ണീര്‍വാതകവും മര്‍ദ്ദനവുമായിരുന്നു ഇതുവരെ പ്രക്ഷോഭകരെ നേരിട്ടതെങ്കില്‍ ശനിയാഴ്‍ച്ച മുതല്‍ സൈന്യം തോക്ക് ഉപയോഗിച്ച് നിരായുധരായ പ്രക്ഷോഭകരെ നേരിടുകയാണെന്നാണ്. ഞായാറാഴ്‍ച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട തെരുവായ ഹ്‍ലെദാന്‍ എന്ന സ്ഥലത്ത് ഇവര്‍ പ്രതിഷേധസൂചകമായി തടിച്ചുകൂടി. പിന്നാലെ സൈന്യം ഇവരെ ബലംപ്രയോഗിച്ച് നീക്കാന്‍ ആരംഭിച്ചു. ഇതോടെ നൂറുകണക്കിന് പേര്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാസേനയ്‍ക്ക് എതിരെ തിരിഞ്ഞ പ്രക്ഷോഭകര്‍ പോലീസിനെ തടയാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. പതിയെ പ്രക്ഷോഭം മറ്റു പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.


ജെ. സി ഡാനിയൽ അവാർഡ് - റെജി ജോസഫിന്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like