കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മാർച്ച് മുപ്പതിനുളളിൽ ഒരു ലക്ഷം രൂപ വീതം നൽകണമെന്ന് ഹൈക്കോടതി.

കൊച്ചി : വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. 1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് വാദമാണ് കോടതി  അംഗീകരിച്ചത്. ബാക്കി ഉള്ള തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നൽകും എന്ന് കെ എസ് ആർടിസി ഹൈക്കോടതിയെ അറിയിച്ചു. വിരമിച്ചവര്‍ക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതെ ഇരിക്കാൻ ആകില്ല   എന്ന് വ്യക്തമാക്കി. 3200 കോടി രൂപയുടെ ലോൺ ഉണ്ട് എന്ന്  കെഎസ്ആര്‍ടിസി അറിയിച്ചു. ഹർജിക്കാർക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങൾ നൽകാൻ 8 കോടി വേണം പത്തുമാസം കൊണ്ട് മുഴുവൻ പേർക്കുള്ള ആനുകൂല്യവും നൽകിക്കൂടേ എന്ന് കോടതി ചോദിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്നത് കോടതി ഉത്തരവാണ്.ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്ന് കോടതി ചോദിച്ചു.ഏപ്രിൽ മുതൽ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.മാർച്ച് മുതൽ നിർബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.തുടര്‍ന്നാണ് 1 ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് കെ. എസ്. ആര്‍. ടി. സിയുടെ വാദം കോടതി അംഗീകരിച്ചത്. മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മാനേജിങ് ഡയറക്ടർക്ക് പെൻഷൻ ആനുകൂല്യത്തിന് അർഹതയുളളവർ കത്ത് നൽകിയാൽ രണ്ടാഴ്ചക്കുളളിൽ തീരുമാനം എടുക്കണം. ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റിഏപ്രിലിൽ കെ. എസ്. ആര്‍. ടി. സി. കോർപ്പസ് ഫണ്ട് പുനസ്ഥാപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതില്‍ ഫണ്ട് വന്നാൽ എത്രവയും വേഗം ബാക്കി ഉള്ളവർക്ക് പണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു മാർച്ച് 31 ന് ഹർജി വീണ്ടും പരിഗണിക്കും. ഈ മാസം 28ന് മുന്പ് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന ഉത്തരവ് മാറ്റം വരുത്തി  ചെയ്താണ് പുതിയ ഇടക്കാല ഉത്തരവ്.

 പ്രത്യേക ലേഖിക.

Author
Citizen Journalist

Goutham Krishna

No description...

You May Also Like