സമഗ്ര വിദ്യാഭ്യാസത്തിന്,പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ.

  • Posted on March 18, 2023
  • News
  • By Fazna
  • 115 Views

പെരുമ്പാവൂർ : കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ NEP 2020-ന് അനുബന്ധമായ സമഗ്ര കായിക പാഠ്യപദ്ധതിക്ക് തുടക്കം കുറിച്ചു. സമഗ്ര വിദ്യാഭ്യാസത്തിന്  പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര കായിക, യുവജനകാര്യ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി  അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. കേരളത്തിലെ പെരുമ്പാവൂരിൽ പ്രഗതി അക്കാദമിയിൽ ദേശീയ വിദ്യാഭ്യാസ നയം 2020 ന് അനുസൃതമായി സ്കൂൾ പാഠ്യപദ്ധതിയിൽ  കായിക ഇനങ്ങളും ഉൾപ്പെടുത്തുന്നതിന്റെ  സംസ്ഥാനതല  ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. സ്പോർട്സിലൂടെയുള്ള പതിവ് വ്യായാമം അമിതവണ്ണം, ഹൃദ്രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ശ്രീ അനുരാഗ് താക്കൂർ ചൂണ്ടിക്കാട്ടി. ഇന്ത്യയെ കായികരംഗത്തെ ശക്തികേന്ദ്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും ആഹ്വാനം ചെയ്യുന്നുണ്ട്.നമ്മുടെ കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നതിൽ ആയാലും വിവിധ ചാമ്പ്യൻഷിപ്പുകൾക്ക് മുമ്പോ ശേഷമോ അവരെ കാണുന്നതിൽ ആയാലും അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടമാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ‘കായിക സംസ്‌കാരം’ ഊർജസ്വലമായ വേഗം  കൈവരിച്ചു. രാജ്യത്ത് കായിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും കളിസ്ഥലത്തു നിന്ന് പോഡിയത്തിലേക്ക് കായികതാരങ്ങളെ വളർത്തിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ പങ്കാളികളുടെയും പിന്തുണയോടെ, ഗവണ്മെന്റ് ഒരു കായിക അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇന്ത്യ ഒരു സ്‌പോർട്‌സ് സൂപ്പർ പവറായി മാറുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കായിക സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും നമ്മുടെ യുവാക്കൾക്കും കുട്ടികൾക്കും അനുയോജ്യമായ ഭാവി ഉറപ്പാക്കുന്നതിനും കേന്ദ്ര ഗവൺമെന്റ് ഒരു ശ്രമവും ഉപേക്ഷിക്കുന്നില്ലെന്ന്  അനുരാഗ് താക്കൂർ ഊന്നിപ്പറഞ്ഞു. വിവിധ കായിക ഇനങ്ങളിൽ ഇന്ത്യൻ അത്‌ലറ്റുകളും ഇന്ത്യൻ ടീമുകളും കൈവരിച്ച വിവിധ നേട്ടങ്ങളെ മന്ത്രി അഭിനന്ദിക്കുകയും എടുത്തു പറയുകയും ചെയ്തു. പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും രാജ്യത്തിനായി കളിക്കാൻ കഴിവുള്ള കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനും അടിസ്ഥാനതലത്തിൽ നിക്ഷേപം നടത്താത്തിടത്തോളം ഒരു രാജ്യത്തിന് സ്‌പോർട്‌സിൽ വിജയം കൈവരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരള  കായിക മന്ത്രി  വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എം.എൽ.എ .എൽദോസ് കുന്നപ്പള്ളി, നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾ സെക്രട്ടറി ജനറൽ ഡോ.ഇന്ദിരാ രാജൻ, ഒളിമ്പ്യൻ .പി.ആർ.ശ്രീജേഷ്, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ  ബിജു ജോൺ ജേക്കബ്, എൽ.എൻ.സി.പി.ഇ., സായ് റീജണൽ ഡയറക്‌ടറും പ്രിൻസിപ്പലും ആയഡോ. ജി.കിഷോർ, പ്രഗതി അക്കാദമി പ്രിൻസിപ്പലും CCSK ജനറൽ സെക്രട്ടറി യുമായ ഡോ.  സുചിത്ര ഷൈജിന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Fazna

No description...

You May Also Like