തൃശൂർജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണ തേജ ചുമതലയേറ്റു
- Posted on March 22, 2023
- News
- By Goutham Krishna
- 133 Views

തൃശൂർ: ജില്ലയുടെ 46-ാമത്തെ കലക്ടറായി വി ആര്‍ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു. രാവിലെ 9.30ന് കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016-17ല്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന കൃഷ്ണ തേജ, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങള്‍ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ചാര്‍ജെടുത്ത ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. നേരത്തേ തൃശൂരില്‍ അസിസ്റ്റന്റ് കലക്ടറായുള്ള പരിചയം ജില്ലാ കലക്ടറെന്ന നിലയില്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, സബ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍, എഡിഎം ടി മുരളി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്വന്തം ലേഖകൻ