സ്വാതന്ത്ര്യം അന്യമാകുന്ന കാലത്തെ ലോക മാധ്യമ ദിനം
- Posted on May 03, 2024
- News
- By Varsha Giri
- 302 Views
മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161,മാധ്യമ സ്വാതന്ത്ര്യം എത്രയെത്ര എത്രയെത്ര ദൂരെയാണെന്ന് സൂചിപ്പിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161,മാധ്യമ സ്വാതന്ത്ര്യം എത്രയെത്ര എത്രയെത്ര ദൂരെയാണെന്ന് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതാകട്ടെ 120 ഓളം മാധ്യമ പ്രവർത്തകർ.
ലോകത്ത് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ കണക്ക്, റിപ്പോർട്ടേഴ്സ് വിത്ത് ഔട്ട് ബോർഡേഴ്സിന്റെ കണക്ക് വലിയ ഭയവും ആശയും ആണ് ഉണ്ടാക്കുന്നത്.
ഗാസയിൽ കൊല്ലപ്പെട്ടത് 108 പേർ, ഗാസയെ ഒഴിവാക്കി ലോകത്ത് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകർ 45 ആണ്.
2023 ജയിലിലടക്കപ്പെട്ട മാധ്യമ പ്രവർത്തകർ 320 ആണ്.
ഇങ്ങിനെ ഔചാരികമായ കണക്കുകൾ നമ്മെ നൊമ്പരപ്പെടുത്തുന്നു.
മലാക മാധ്യമ ദിന ചരിത്രം.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മെയ് 3 ന് ലോക പത്രസ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു. പത്രസ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവകാശത്തെ മാനിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള അവരുടെ കടമയെക്കുറിച്ച് സർക്കാരുകളെ ഓർമ്മിപ്പിക്കാനും ഈ ദിനം ആചരിച്ചു .
1948- ലെ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൻ്റെ ആർട്ടിക്കിൾ 19-ന് കീഴിൽ പ്രതിപാദിച്ചിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യത്തിലേക്ക് , 1991-ൽ വിൻഡ്‌ഹോക്കിലെ ആഫ്രിക്കൻ പത്രപ്രവർത്തകർ ചേർന്ന് തയ്യാറാക്കിയ സ്വതന്ത്ര പത്രപ്രവർത്തന തത്വങ്ങളുടെ ഒരു പ്രസ്താവനയായ വിൻഡ്‌ഹോക്ക് പ്രഖ്യാപനത്തിൻ്റെ വാർഷികമായി ആഘോഷിക്കപ്പെടുന്നു.
ദിനങ്ങൾ അധികാരികളെ മാധ്യമ സ്വാതന്ത്ര്യത്തിൽ ബോധ്യം അല്ല ഇപ്പോൾ ഉയർത്തുന്നത് എന്ന യാഥാർത്ഥ്യം മാധ്യമങ്ങളുടെ സ്വതന്ത്രമായ മുന്നേറ്റത്തിന് വിഘാതമാകുന്നു.