വെക്കേഷൻ ഫോസ്റ്റർ കെയർ.
തിരുവനന്തപുരം: ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്ന വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മാതാപിതാക്കൾക്ക് പലകാരണങ്ങളാൽ കൂടെനിർത്താൻ കഴിയാതെ ശിശുസംരക്ഷണവകുപ്പിന്റെ സംരക്ഷണയിൽ കഴിയുന്ന കുട്ടികൾക്ക് അവധിക്കാലത്ത് മറ്റൊരു കുടുംബത്തിൽ കഴിയുവാൻ സാഹചര്യമൊരുക്കുന്ന പദ്ധതിയാണ് ഫോസ്റ്റർ കെയർ. താത്പര്യമുള്ളവർ മാർച്ച് 28ന് മുൻപായി ഓഫീസുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2345121, 8281899460