വന്യമൃഗശല്യം: ഡൽഹിയിലും പ്രതിഷേധ മറിയിച്ച് അഖിലേന്ത്യാ കിസാൻ സഭ

  • Posted on April 01, 2023
  • News
  • By Fazna
  • 90 Views

ന്യൂ ഡൽഹി:വയനാട്ടിലെ വന്യമൃഗശല്യം : ഡൽഹിയിലും പ്രതിഷേധ മറിയിച്ച് അഖിലേന്ത്യാ കിസാൻ സഭ . ഇന്നലെ നടന്ന പാർലമെൻ്റ് മാർച്ചിൽ വയനാട്ടിൽ നിന്ന് 150-ഓളം പേരാണ് പങ്കെടുത്തത്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ചെയ്യണമെന്നും  വന്യജീവികളുടെ അക്രമണത്തിൽ മനുഷ്യനെയും കൃഷിയെയും സംരക്ഷിക്കണമെന്നും ഇതിന് കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ക കിസാൻ സഭയും സിപിഐയും ഡൽഹിൽ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യ്ത പി സന്തോഷ്കുമാർ എം.പി ആവശ്യപ്പെട്ടു.വയനാട് ജില്ലയിൽ അതിരൂക്ഷമായ വന്യമൃഗങ്ങളുടെ ശല്യം ജനങ്ങൾ നേരിടുകയാണ് 8 ലക്ഷം ജനങ്ങൾ താമസിക്കുന്ന  ജില്ലയിൽ 185 ആളുകൾ കാട്ടാനയുടെ ആക്രമണത്തിലും 6ആളുകൾ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു .

കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു കൊണ്ട് കൃഷിക്കാർ കൃഷി ഉപേക്ഷിക്കുകയാണ്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന കാര്യങ്ങൾ കൂടി കൂട്ടി ചേർത്ത് ദേ ദഗതി ചെയ്യുക, കാട്ടിൽ നിന്നും നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ മുഖ്യവനപാലകന് നിർദ്ദേശം നൽകുക ,

1972 ലെസ്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ്  വയനാട്ടിലെ കൃഷിക്കാർ അഖിലേന്ത്യാ കിസാൻ സഭയുടെ നേത'ത്വത്തിൽ  പാർലമെൻ്റിൻ്റെ മുമ്പാകെ ധർണ്ണാ സമരം സംഘടിപ്പിച്ചത്. കിസാൻ സഭ ജില്ലാ പ്രസിഡൻ്റ് പി എം ജോയി അധ്യക്ഷത വഹിച്ചു.സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, ഡോ അമ്പി ചിറയിൽ, സി എം സുധിഷ്, അഷറഫ് തയ്യിൽ, ശോഭരാജൻ, എന്നിവർ പ്രസംഗിച്ചു.
Author
Citizen Journalist

Fazna

No description...

You May Also Like