മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള രണ്ടാംഘട്ട നേത്ര ചികത്സാ മെഡിക്കൽ ക്യാമ്പിന് വൻ ജന പങ്കാളിത്തം
- Posted on March 23, 2023
- News
- By Goutham Krishna
- 124 Views
![](https://enmalayalam.com/image/Untitled-09-pDWrchhA46.jpg)
കൊച്ചി: വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈൽ നേത്ര ചികത്സാ ക്യാമ്പ് പുരോഗമിക്കുകയാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്നുള്ള നേത്ര പരിശോധന ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ്. ബ്രഹ്മപുരത്തിന്റെ സമീപപ്രദേശമായ കരിമുകൾ ഭാഗത്തു ആരംഭിച്ച നേത്ര പരിശോധന ക്യാമ്പ് നടക്കുകയാണ്. 5 പ്രദേശങ്ങളെ കേന്ദ്രീകരിച്ചും കിടപ്പിലായ രോഗികൾക്ക് അരികിൽ ചെന്നും മെഡിക്കൽ സഹായ സംഘം വൈദ്യസഹായം നൽകുന്നു. ഓരോ പ്രദേശത്തും വൻജന തിരക്കാണ് അനുഭവപ്പെടുന്നത്. എങ്കിലും എല്ലാവരുടെയും പരിശോധന പൂർത്തിയാക്കിയതിനുശേഷമാണ് മെഡിക്കൽ സംഘം അടുത്ത പ്രദേശത്തേക്ക് നീങ്ങുന്നത്. അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ആവശ്യത്തിനുള്ള മരുന്നുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് കരിമുകൾ ഭാഗത്തുള്ള അമ്പലമേട് പോലീസ് സ്റ്റേഷനും പരിശോധനയുടെ ഭാഗമാക്കി. നേത്ര പരിശോധന ക്യാമ്പിന്റെ രണ്ടാം ദിനം തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയിലെ ഇരുമ്പനം ഭാഗത്തെ വിവിധ പ്രദേശങ്ങളായ വടക്കേ ഇരുമ്പനം ബസ് സ്റ്റാൻഡ് സമീപം ശേഷം പേടിക്കാട്ട് കോറിയും പിന്നീട് കർഷക കോളനിയും ഭാസ്കരൻ കോളനിയും മെഡിക്കൽ യൂണിറ്റ് എത്തി പരിശോധനകൾ നടത്തി.
മെഡിക്കൽ യൂണിറ്റിന്റെ യാത്ര പാതകൾ ലഭ്യമാകാനായി 9207131117 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. ആദ്യഘട്ടം ക്യാമ്പ് രാജഗിരി ആശുപത്രിയുമായി മൂന്ന് ദിവസം ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ഏറെ വിജയമായിരുന്നു. അമ്പലമേട് ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജിയും സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർ നിഷാദ്,മുണ്ടാട്ട് സിബി തോമസ്,എ.ഡി.എസ് കുടുംബശ്രീ തുടങ്ങിയവർ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തന നിരതരായി രംഗത്തുണ്ടായിരുന്നു. രണ്ടാം ദിനത്തിൽ തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി വടക്കേ ഇരുമ്പനം വാർഡ് മെമ്പർ അഖിൽ എന്നിവരും ക്യാമ്പിന് സംഘാടകത്വം വഹിച്ചു
ആദ്യദിനം 250 ഓളം ആളുകളെ പരിശോധിക്കുകയും ആവശ്യമായ മരുന്ന് നൽകുകയും ചെയ്തു. രണ്ടാം ദിനം മുന്നൂറോളം ആളുകൾക്ക് പരിശോധന നൽകുകയും അതിനുള്ള മെഡിസിൻസ് നൽകുകയും ചെയ്തു. തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നവരിൽ സൗജന്യമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് എത്തി സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്താനുമുള്ള സംവിധാനവും നൽകി.
പ്രത്യേക ലേഖകൻ