ഐ ഐ എം സി യുടെ കോട്ടയം ക്യാമ്പസിൽ വിവേകാനന്ദ മഞ്ച് ഉദ്ഘാടനം ചെയ്തു
- Posted on April 01, 2023
- News
- By Goutham prakash
- 227 Views

കോട്ടയം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയം പാമ്പാടിയിലെ ദക്ഷിണമേഖലാ ക്യാംപസില്‍ രൂപവല്‍ക്കരിച്ച വിവേകാനന്ദ മഞ്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറിയും ഐഐഎംസി ചെയര്‍മാനുമായ ശ്രീ. അപൂര്‍വ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ബൗദ്ധിക സമ്പര്‍ക്കത്തിനൊരിടം എന്ന ആശയത്തിലധിഷ്ഠിതമായി സ്ഥാപിച്ചതാണ് വിവേകാനന്ദ മഞ്ച്. റീജ്യണല്‍ ഡയറക്ടര്‍ പ്രൊഫ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ അധ്യക്ഷത വഹിച്ചു. ക്യാംപസിലെ മാധ്യമവിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംവദിച്ച ശ്രീ. അപൂര്‍വ ചന്ദ്ര, ക്യാംപസ് ഗ്രീനറി ക്‌ളബിന്റെ ഭാഗമായി തെങ്ങിന്‍ തൈയും നട്ടു.
സ്വന്തം ലേഖകൻ