ആലുവ കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച
- Posted on November 04, 2023
- Localnews
- By Dency Dominic
- 387 Views
എറണാകുളം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി
കൊച്ചി: ആലുവ കേസിൽ പ്രതി അസഫാക്ക് ആലം കുറ്റക്കാരൻ എന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. എറണാകുളം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവുംഇല്ലെന്നും, നൂറു ദിവസവും പ്രതിയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. അഞ്ചുവയസ്സുകാരിയെ ക്രൂരമായ രീതിയിൽ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
