അസഹ്യമായ വേദനയെ തുടർന്ന് ആശുപത്രിയിലെത്തി ; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് ആയിരത്തിലേറെ കല്ലുകള്‍

വള്ളിവട്ടം സ്വദേശി 79 വയസ്സുകാരന്റെ  മൂത്രാശയത്തില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തത് 

തൃശൂർ   ഇരിങ്ങാലക്കുടയില്‍ വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ മൂത്രസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച വള്ളിവട്ടം സ്വദേശി 79 വയസ്സുകാരന്റെ  മൂത്രാശയത്തില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ  കല്ലുകള്‍ പുറത്തെടുത്തത്.പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥ് നടത്തിയ വേദന രഹിതമായ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് ഇത്രയും അധികം കല്ലുകള്‍ പുറത്തെടുത്തത്.

മൂത്രാശയത്തിലുള്ള ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനിലാണ് ഇത്രയും അധികം കല്ലുകള്‍ രൂപപെടാന്‍ കാരണമെന്നും സാധാരണ ഒന്നോ രണ്ടോ കല്ലുകള്‍ മാത്രമാണ് ഇത്തരം രോഗാവസ്ഥയില്‍ കാണാറുള്ളത് , തന്റെ കരിയറിൽ ആദ്യമായാണ്  ഇത്രയും അധികം കല്ലൂകള്‍ പുറത്തെടുക്കുന്നത് എന്നും  ഡോക്ടര്‍ ജിത്തു പറഞ്ഞു.  അനസ്‌ത്യേഷ്യസ്റ്റ് ഡോ.അജ്ജു കെ ബാബുവും ടീമില്‍ ഉണ്ടായിരുന്നു.കേരളസർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ പൂര്‍ണ്ണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ നേരത്തെ പറഞ്ഞിരുന്നു

Author
Journalist

Dency Dominic

No description...

You May Also Like