പഠനകളരിയിൽ വീണ്ടും പയറ്റാൻ ഇന്ദ്രൻസ്

വീണ്ടും തങ്ങളുടെ സ്വപ്നങ്ങൾ പൊടിതട്ടിയെടുക്കാനുള്ള പ്രചോദനമാവുകയാണ് നടൻ ഇന്ദ്രൻസ്

"ബെറ്റർ ലേറ്റ് ദാൻ നെവർ" എന്ന ഇംഗ്ലീഷ് ചൊല്ലിനെ അന്വർത്ഥമാക്കുകയാണ് നമ്മുടെ സ്വന്തം ഇന്ദ്രൻസ്. ഒരിക്കൽ ദാരിദ്ര്യം കൊണ്ട് വഴിമുട്ടി നാലാം ക്ലാസ്സിൽ നിർത്തിയ പഠനം, വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ഇന്ദ്രൻസ്. 67 വയസ്സ് പിന്നിടുന്ന ഇന്ദ്രൻസ് ഇപ്പോൾ പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നിരിക്കുകയാണ്. ഒരു കാലത്ത് മലയാള സിനിമയിൽ,  കൊമേഡിയൻ മാത്രമായി ചുരുങ്ങിപ്പോയ ഇന്ദ്രൻസ്, ഇപ്പോൾ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ജന മനസ്സുകൾ കീഴടക്കി കഴിഞ്ഞു. 

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച അന്താരാഷ്ട്ര നടനുള്ള സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, ദേശീയ പുരസ്കാരം  എന്നിവയൊക്കെ ലഭിച്ചില്ലെങ്കിലും, പലയിടങ്ങളിലും ഉൾവലിയുകയാണെന്നും, ഈ പേടി മാറ്റാനാണ് താൻ വീണ്ടും പഠിക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് നടൻ ഇന്ദ്രൻസ് പറയുന്നു. ഒരിക്കൽ ദാരിദ്ര്യം കൊണ്ട് അവസാനിപ്പിച്ച പഠനം വീണ്ടും ആരംഭിക്കുന്നത്, തന്നെ സമാധാനിപ്പിക്കാൻ കൂടി വേണ്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 10 മാസം നീണ്ടുനിൽക്കുന്ന പത്താം ക്ലാസ് തുല്യത പഠനത്തിന്,  തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിലാണ് നടൻ ചേർന്നിരിക്കുന്നത്. ജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ സ്വന്തം സ്വപ്നങ്ങൾ മറന്ന് ജീവിച്ചവർക്കെല്ലാം, വീണ്ടും തങ്ങളുടെ സ്വപ്നങ്ങൾ പൊടിതട്ടിയെടുക്കാനുള്ള പ്രചോദനമാവുകയാണ് നടൻ ഇന്ദ്രൻസ്.




Author
Journalist

Dency Dominic

No description...

You May Also Like