കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ആരുടെയും പ്രേരണ ഇല്ലന്ന് കാഞ്ഞിരത്തിനാൽ ജെയിംസ്

  • Posted on April 12, 2023
  • News
  • By Fazna
  • 66 Views

കൽപ്പറ്റ: ഭൂപ്രശ്‌നം പരിഹരിക്കാതെ വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തല്‍ പൊളിക്കാനും തന്നെ അറസ്റ്റു അറസ്റ്റു ചെയ്യാനും മുതിര്‍ന്നാല്‍ അധികാരികള്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസ്. ഭൂപ്രശ്‌നത്തില്‍ മുന്‍ കലക്ടര്‍ സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങൾ വിശദീകരിച്ച്  വയനാട് പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൻ സംസാരിക്കുകയായിരുന്നു  അദ്ദേഹം..തെറ്റായ ഉപദേശം നല്‍കി തന്നെ ജില്ലാ ഭരണകൂടത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്ന ജില്ലാ കലക്ടറുടെ സംശയത്തില്‍ കഴമ്പില്ല. പരപ്രേരണയിലല്ല സമരം. പ്രത്യേക താത്പര്യങ്ങളോടെ സമരത്തെ സഹായിക്കാനെത്തിയവരെ ഒഴിവാക്കുകയാണ് ചെയ്തതെന്നും ജെയിംസ് പറഞ്ഞു. 

കാഞ്ഞിരത്തിനാല്‍ ജോസ്, ജോര്‍ജ് സഹോദരങ്ങളുടെ ഭൂമി വനം വകുപ്പ് തെറ്റായി പിടിച്ചെടുക്കുകയാണ് ഉണ്ടായതെന്ന് ഇതിനകം നടന്ന അന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയും 2013 ഒക്ടോബര്‍ 21ലെ വിജ്ഞാപനവും റദ്ദു ചെയ്ത് ഭൂമി തിരികെ തരണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. ഇതിനു കഴിയുന്നില്ലെങ്കില്‍ സെന്റിന് രണ്ടര ലക്ഷം രൂപ വീതം കമ്പോളവില നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. നിലവിലെ എ.ഡി.എം മാനന്തവാടി തഹസില്‍ദാര്‍ ആയിരുന്നപ്പോഴാണ് സെന്റിന് 3,217 രൂപ കമ്പോളവിലയായി ശിപാര്‍ശ ചെയ്തത്. ഇതാണിപ്പോള്‍ 20,000 രൂപയിലെത്തിയത്. വൃക്ഷനിബിഡമാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനം വകുപ്പ ്പിടിച്ചെടുത്ത ഭൂമി. സ്ഥലത്തെ മരങ്ങളുടെ വിലയും ഉള്‍പ്പെടുത്തിയാണ് സെന്റിന് രണ്ടര ലക്ഷം രൂപ അവകാശികളില്‍ ഒരാളും തന്റെ ഭാര്യയുമായ ട്രീസ ആവശ്യപ്പെട്ടത്. അവകാശികളില്‍ മറ്റുള്ളവര്‍ കമ്പോളവിലയായി എത്രരൂപ ചോദിക്കുന്നുവെന്നത് തന്നെയും ഭാര്യയെയും ബാധിക്കുന്ന പ്രശ്‌നമല്ല. തന്റെയും കുടുംബത്തിന്റെയും നിലപാടില്‍ മാറ്റമില്ല.

ഭൂമി വനം വകുപ്പ് പിടിച്ചെടുത്ത വിഷയത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രീം കോടതിയില്‍ എസ്.എല്‍.പി ഫയല്‍ ചെയ്താല്‍ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് അധികാരികള്‍ പറയുന്നത്. വിലയ്ക്കുവാങ്ങിയ ഭൂമിയുടെ ആധാരം റദ്ദുചെയ്തത് സര്‍ക്കാരാണ് എന്നിരിക്കെ എസ്.എല്‍.പി ഫയല്‍ ചെയ്താല്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് പറയുന്നത് വലിയ താമശയാണെന്നും ജയിംസ് പറഞ്ഞു.

Author
Citizen Journalist

Fazna

No description...

You May Also Like