സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം പ്രഖ്യാപനം കേരളസംസ്ഥാന യുവജനക്ഷേമബോർഡ്

  • Posted on March 24, 2023
  • News
  • By Fazna
  • 75 Views

തിരുവനന്തപുരം: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ് സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം (വനിത, പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവാ ക്ലബ്ബുകള്‍ക്കും  മികച്ച അവളിടം ക്ലബ്ബുകള്‍ക്കും (യുവതി ക്ലബ്ബുകള്‍) പുരസ്ക്കാരം നല്‍കുന്നു.

അവാര്‍ഡിനര്‍ഹരാകുന്ന വ്യക്തികള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്‍റോയും നല്‍കുന്നു. ജില്ലയിലെ മികച്ച യൂത്ത് - യുവാ - അവളിടം ക്ലബ്ബുകള്‍ക്ക്  30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവാ  - അവളിടം ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്‍റോയും നല്‍കുന്നു. 2021ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്ക്കാരങ്ങള്‍ 2023 മാര്‍ച്ച് 25 ന് ആലപ്പുഴ, ടൗണ്‍ ഹാളില്‍ വച്ച് ബഹു.ഫിഷറീസ്-സാസ്കാരിക-യുവജനകാര്യ വകുപ്പുമന്ത്രി ശ്രീ. സജി ചെറിയാന്‍ വിതരണം ചെയ്യും. സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരം - 2021

സാമൂഹികപ്രവര്‍ത്തനം : ഷെഫീക് കെ,മലപ്പുറം

ദൃശ്യമാധ്യമം : ആര്‍.രോഷിപാല്‍, കോഴിക്കാട്

കല : അനീഷ് സി.പി, മലപ്പുറം

സാഹിത്യം : സുധീഷ് കോട്ടേമ്പ്രം, കോഴിക്കോട്

കായികം  (പുരുഷന്‍) : ആനന്ദ് കെ, കണ്ണൂര്‍

കായികം (വനിത) : അപര്‍ണ്ണ റോയ്, കോഴിക്കോട്

കൃഷി : വാണി. വി, ആലപ്പുഴ

സംരംഭകത്വം : ലക്ഷ്മി ആര്‍ പണിക്കര്‍, എറണാകുളം

ഫോട്ടോഗ്രാഫി : അനീഷ് ജയന്‍, എറണാകുളം

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബ്

റെഡ്സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, കൊവ്വല്‍, ചെറുതാഴം പി.ഒ,

മണ്ടൂര്‍ - 670501, കണ്ണൂര്‍

സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബ്

യുവ ചീരംഞ്ചിറ, ചീരംഞ്ചിറ പി.ഒ, ചങ്ങനാശ്ശേരി, കോട്ടയം

സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബ്

അവളിടം യുവതി ക്ലബ്ബ് കുളത്തൂര്‍, കുളത്തൂര്‍ പഞ്ചായത്ത്, തിരുവനന്തപുരം

Author
Citizen Journalist

Fazna

No description...

You May Also Like