കാവി ദേശമെന്ന കിനാശ്ശേരി
- Posted on January 29, 2024
- Localnews
- By Dency Dominic
- 189 Views
എല്ലാവരും ഒന്നേ വിശ്വസിക്കാവൂ എന്നൊരു പിടിവാശിയാണ് ഇവിടെയും വില്ലൻ
പരമാധികാര, സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ രൂപപ്പെടുത്താൻ നമ്മുടെ മഹാരഥൻമാരായ നേതാക്കളെ കടത്തിവെട്ടുന്ന ശ്രമങ്ങളാണ്, 'കാവി ദേശ'ത്തിനു വേണ്ടി അങ്ങ് വടക്ക് നടക്കുന്നത്. അയോധ്യയിൽ പ്രധാനമന്ത്രി നേരിട്ട് പ്രാണ പ്രതിഷ്ഠ നടത്തി ബിജെപിയുടെ സർവ്വകാല ഓഫർ യാഥാർത്ഥ്യമാക്കി.
ഒരു കൂട്ടം മനുഷ്യരുടെ കണ്ണീരും വിശ്വാസങ്ങളും അടിച്ചമർത്തി, അവരുടെ പാർപ്പിടങ്ങളിൽ നിന്ന് തൂത്തെറിഞ്ഞ്, പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താനുള്ള ആവേശം, 'കാവി ദേശ'മെന്ന കിനാശ്ശേരിയ്ക്കുള്ള പടയൊരുക്കമാണെന്ന് യു പി മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും മനസിലാക്കാവുന്നതാണ്. അയോധ്യ ചടങ്ങിനത്തിയ പ്രമുഖന്മാരുടെ ആവേശം കണ്ട് പലരും സോഷ്യൽ മീഡിയയിൽ കുറച്ചൊക്കെ ഞെട്ടിയിരിക്കാം. ആർക്കും ആരിലും വിശ്വസിക്കാം, എന്തിലും വിശ്വസിക്കാം, വിശ്വക്കാതിരിക്കാം. ആ തിരഞ്ഞെടുപ്പിനെ അത്യധികം ബഹുമാനത്തോടെ തന്നെയാണ് കാണേണ്ടത്. എന്നാൽ എല്ലാവരും ഒന്നേ വിശ്വസിക്കാവൂ എന്നൊരു പിടിവാശിയാണ് ഇവിടെയും വില്ലൻ. റിപബ്ലിക് ദിനത്തിൽ, 'ഒറിജിനൽ പ്രിയാമ്പിൾ' എന്ന പേരിൽ പോസ്റ്റ് ചെയ്ത ഭരണഘടന ആമുഖത്തിൽ സെക്കുലർ, സോഷ്യലിസ്റ്റ് വാക്കുകൾ മുക്കിയത് പോലെ, മൊത്തത്തിൽ ഇന്ത്യയെ അങ്ങ് ഏറ്റെടുക്കാമെന്ന് സ്വപ്നം കണ്ടിരിക്കുന്ന മിത്രത്തോട്...
അല്ല മിത്രമെ, നോട്ട് നിരോധിച്ച പോലെ ഇനി വോട്ടും നിരോധിക്കുമോ?